അന്ധമായ സ്‌നേഹവും വിശ്വാസവും മാത്രം അറിയുന്നവള്‍! ശ്രീജയ്‌ക്ക് ആശംസകളുമായി സിത്താര കൃഷ്ണകുമാര്‍!

മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാമും ഗായിക സിത്താരകൃഷ്ണകുമാറും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരും കണ്ണ് വെച്ചുപോകുന്ന സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവളായ ശ്രീജയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച് എത്തിയ…

മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാമും ഗായിക സിത്താരകൃഷ്ണകുമാറും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരും കണ്ണ് വെച്ചുപോകുന്ന സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവളായ ശ്രീജയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച് എത്തിയ സിത്താരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കൂട്ടുകാരി ശ്രീജയ്‌ക്കൊപ്പം പകര്‍ത്തിയ വീഡിയോകളും ഫോട്ടോകളും

കോര്‍ത്തിണക്കി ഹൃദ്യമായ ഒരു വീഡിയോയും.. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പും സിത്താര പങ്കുവെച്ചിട്ടുണ്ട്.. തെളിനീര് പോലെ ശുദ്ധമാണ് ഈ കണ്‍മണിയുടെ മനസ്സ്! എന്നാണ് ശ്രീജയെ കുറിച്ച് സിത്താര കുറിയ്ക്കുന്നത്.. കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…. തെളിനീര് പോലെ ശുദ്ധമാണ് ഈ കണ്‍മണിയുടെ മനസ്സ്! അന്ധമായ സ്‌നേഹവും വിശ്വാസവും മാത്രമേ അവള്‍ക്കറിയൂ.. അതിലൊരു തരി കൂടില്ല കുറയില്ല!

മിണ്ടാതൊരു 10 കൊല്ലം ഇരുന്നാലും ഞങ്ങള്‍ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങും സന്തോഷത്തിന്റെ, വിശ്വാസത്തിന്റെ, സമാധാനത്തിന്റെ മറ്റൊരു പേരാണ് എനിക്ക് ശ്രീജ അതിനിടയിലേക്ക് അതിക്രമിച്ചു കയറുന്നവരെ ഉടനടി സര്‍വസന്നാഹങ്ങളോടെ തുരത്തുന്നതാണ്.. എന്റെ കുട്ടീടെ മനസ്സും ജീവിതവും സന്തോഷം കൊണ്ട് പൂത്തുലയട്ടെ! ജന്മദിനാശംസകള്‍ എന്നാണ് സിത്താര കുറിച്ചത്…

ഉടനെ ആശംസയ്ക്ക് നന്ദി അറിയിച്ച് ശ്രീജയും എത്തി.. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു… എനിക്ക് വേണ്ടി എല്ലായ്‌പ്പോഴും കൂടെ നില്‍ക്കുന്നതിന് നന്ദി എന്നാണ് ശ്രീജ മറുപടി കമന്റായി കുറിച്ചത്.