ബസ്സില്‍ സീറ്റ് കിട്ടാന്‍ പലരും വഴക്കുണ്ടാക്കി..!! എന്നിട്ട് അവര്‍ ഇങ്ങനെ പറയും… – ഗിന്നസ് പക്രു

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ഗിന്നസ് പക്രു. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരം എത്തി. പൊക്കം ഇല്ലായ്മ ഒരു കുറവായി കാണാതെ അത് ജീവിതത്തിലേക്കുള്ള ഉയരങ്ങള്‍ എത്തിപ്പിടിക്കാനുള്ള വഴിയാക്കി മാറ്റാന്‍…

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ഗിന്നസ് പക്രു. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരം എത്തി. പൊക്കം ഇല്ലായ്മ ഒരു കുറവായി കാണാതെ അത് ജീവിതത്തിലേക്കുള്ള ഉയരങ്ങള്‍ എത്തിപ്പിടിക്കാനുള്ള വഴിയാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു, ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച ഗിന്നസ് പക്രുവിന്റെ ജീവിത യാത്ര മറ്റ് പലര്‍ക്കും പ്രചോദനമായി. എങ്കിലും കടന്നു വന്ന പ്രയാസങ്ങളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും താരത്തിന് മറക്കാന്‍ കഴിയില്ല. പൊക്കം ഇല്ലായ്മ കാരണം കുട്ടിക്കാലം മുതല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു എന്നാണ് ഈ കലാകാരന്‍ പറയുന്നത്.

താന്‍ പൊരുതിപ്പോന്ന വഴികളെ കുറിച്ച് ഗിന്നസ് പക്രു പറഞ്ഞത് ഇതായിരുന്നു… യാത്ര ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് കുട്ടിക്കാലത്ത് ഏറെയായിരുന്നു. ബസ്സിലൊക്കെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ സീറ്റ് ഇല്ലാതെ നിന്നുപോയിട്ടുണ്ട്. സീറ്റില്‍ സംവരണം ഉണ്ടെങ്കിലും ചിലര്‍ മാറിത്തരില്ല. അപ്പോള്‍ ബസ്സിലെ മറ്റുള്ളവര്‍ അവരോട് പറയും, ഒന്ന് എഴുന്നേറ്റ് കൊടുക്കു അയാള്‍ ഇരിക്കട്ടെ

എന്ന്.. പക്ഷേ ഇതൊന്നും ആരും പറഞ്ഞിട്ട് ചെയ്യേണ്ട കാര്യം അല്ലല്ലോ എന്നാണ് ഗിന്നസ് പക്രു ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നത്. ഇപ്പോള്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അനുകൂലമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്, അത് നല്‍കുന്ന

പ്രതീക്ഷയും സന്തോഷവും വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു. പരസഹായമില്ലാതെ ചലിക്കാന്‍ കഴിയാത്ത വരെ പോലും മുന്നോട്ട് ജീവിതം നയിക്കാന്‍ ഒരുപാട് ഗവേഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നു എന്ന് അറിയുന്നതിലും സന്തോഷം എന്നും ഗിന്നസ് പക്രു പറഞ്ഞു.