സ്ത്രീകളെ കാമത്തോടെ കാണരുത്..! പ്രിയദര്‍ശന്‍ ഈ സിനിമ കണ്ട് പഠിക്കട്ടെ! – സന്തോഷ് വര്‍ക്കി!

പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രം തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് പ്രദര്‍ശനം തുടരുകയാണ്. ഈ അവസരത്തില്‍ സിനിമയെ കുറിച്ചും സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ കുറിച്ചും ആറാട്ട് അണ്ണന്‍…

പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രം തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് പ്രദര്‍ശനം തുടരുകയാണ്. ഈ അവസരത്തില്‍ സിനിമയെ കുറിച്ചും സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ കുറിച്ചും ആറാട്ട് അണ്ണന്‍ സന്തോഷ് വര്‍ക്കി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.. പ്രിയദര്‍ശന്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ കണ്ട് പഠിക്കണം എന്നാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്.

സിനിമ കണ്ടിറങ്ങിയപ്പോള്‍ ആണ് ഇത്തരത്തില്‍ താരതമ്യം ചെയ്ത് സന്തോഷ് വര്‍ക്കി സംസാരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് മികച്ചൊരു സിനിമയാണ്.. ലാഗോ ഒന്നും ഇല്ല.. വലിയൊരു സന്ദേശമാണ് ഈ സിനിമയിലൂടെ പ്രേക്ഷര്‍ക്ക് നല്‍കുന്നത്. സ്ത്രീകളെ ബഹുമാനിക്കുക സ്‌നേഹിക്കുക.. അവരെ കാമത്തോടെ കാണരുത്.. എന്ന മെസ്സേജാണ് ഈ ചിത്രത്തില്‍ ഉള്ളത്.. പത്തൊമ്പതാം നൂറ്റാണ്ടിനെ വെച്ച് നോക്കുമ്പോള്‍ മരക്കാര്‍ ഒന്നും അല്ല.. അതില്‍ നല്ല ലാഗ് ഉണ്ട്..

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് അസാധ്യമാണ് എന്നും സന്തോഷ് വര്‍ക്കി അഭിപ്രായപ്പെട്ടിരുന്നു. വിനയന്‍ സാറിനെ പലരും ഒതുക്കി.. ഇതെല്ലാം സിനിമാ ലോകത്തെ കളികളാണ്.. കലാഭവന്‍മണിയെ എല്ലാം നായകന്മാരി അദ്ദേഹം കൊണ്ടുവന്നു.. എന്നാല്‍ പൃഥ്വിരാജ് വന്ന വഴി മറന്നു എന്നും.. പക്ഷേ, സിജു വില്‍സണ്‍ അത് ചെയ്യുമെന്ന് തോന്നുന്നില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

അതേസമയം, സിജു വില്‍സന്റെ അഭിനയം വളരെ മികച്ചത് ആണെന്നും.. മലയാള സിനിമയില്‍ മറ്റൊരു സൂപ്പര്‍ ഹീറോയായി അദ്ദേഹം മാറുമെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.. വിനയന്‍ എന്ന സംവിധായകന്റെ ഏറെ നാളത്തെ തിരിച്ചു വരവ് അറിയിച്ച സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഒരു ചരിത്രകഥ പറഞ്ഞ സിനിമ മലയാളിപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.