ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം സിഐഎസ്എഫ് നായ റാണിക്ക് യാത്രയയപ്പ്

സിഐഎസ്എഫ് സ്നിഫര്‍ ഡോഗ് റാണിക്ക് ഗംഭീര യാത്രയയപ്പ്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട റാണി ഒമ്പത് വര്‍ഷം സിഐഎസ്എഫില്‍ സ്‌നിഫര്‍ ഡോഗായി സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍ വിരമിക്കുകയും ചെയ്തു.. റാണിക്കുള്ള ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് ചെന്നൈയില്‍ നടന്നു. എയര്‍പോര്‍ട്ട്…

സിഐഎസ്എഫ് സ്നിഫര്‍ ഡോഗ് റാണിക്ക് ഗംഭീര യാത്രയയപ്പ്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട റാണി ഒമ്പത് വര്‍ഷം സിഐഎസ്എഫില്‍ സ്‌നിഫര്‍ ഡോഗായി സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍ വിരമിക്കുകയും ചെയ്തു.. റാണിക്കുള്ള ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് ചെന്നൈയില്‍ നടന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യ്ക്കൊപ്പം സിഐഎസ്എഫിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ജീപ്പ് അലങ്കരിച്ച് റാണിയെ അതില്‍ ഇരുത്തി. ഒരു ചുവന്ന പരവതാനി വിരിച്ചു, റോസാദളങ്ങള്‍ ഉണ്ടായിരുന്നു വാഹനത്തില്‍. എല്ലാ അലങ്കാരങ്ങളും സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് നടത്തിയത്.

വിരമിക്കുമ്പോള്‍ നായകള്‍ക്കും ചടങ്ങ് നല്‍കാറുണ്ടെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശരദ് കുമാര്‍ പറഞ്ഞു. നായ പരിപാലകന്റെ കൂടെയുണ്ടാകുമെന്നും എന്നാല്‍ ഡ്യൂട്ടി ചെയ്യില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. വിരമിക്കല്‍ ചടങ്ങ് സൈന്യം പിന്തുടരുന്ന ഒരു ആചാരമാണ്. ചില കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ വിരമിക്കുന്ന ദിവസം അവരുടെ സേവനത്തിലുള്ള ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.