Connect with us

Hi, what are you looking for?

Local News

തെരുവില്‍ കോട്ടും സ്യൂട്ടുമിട്ട് ഭക്ഷണം വില്‍ക്കുന്ന 22കാരന്‍…! മന്‍ജീന്ദര്‍ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനം..!

പഠനം പൂര്‍ത്തിയാക്കുന്നതോടുകൂടി ഒരു മികച്ച ജോലിയും അതിനൊത്ത ശമ്പളവും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിക്കാതെ പോകുമ്പോള്‍ നിരാശ നമ്മളെ പിടികൂടുന്നു. അപ്പോള്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം സാഹചര്യം അതിലും മോശമാകുന്നു. ഇത്തരത്തില്‍ ജീവിതത്തില്‍ പകച്ച് നില്‍ക്കുന്ന സമയത്ത്, മന്‍ജീന്ദര്‍ സിംഗിനെ പോലുള്ള ചെറുപ്പക്കാര്‍ എല്ലാവര്‍ക്കും ഒരു മാതൃകയും പ്രചോദനവുമാണ്. പഞ്ചാബിലെ പട്യാല സ്വദേശിയാണ് മന്‍ജീന്ദര്‍.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയിട്ടും ഒരു ജോലി ലഭിക്കാതെ പോയ വ്യക്തിയാണ് ഈ 22കാരന്‍. എന്നാല്‍ നിരാശപ്പെട്ടിരിക്കാന്‍ മന്‍ജീന്ദര്‍ തയ്യാറായിരുന്നില്ല. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാം എന്ന ആശയത്തിലേക്കാണ് പിന്നീട് മന്‍ജീന്ദര്‍ എത്തിച്ചേര്‍ന്നത്. തൊലിവസരങ്ങള്‍ ഉണ്ടായിട്ടും മെച്ചപ്പെട്ട ശമ്പളം കിട്ടില്ല എന്ന് ഉറപ്പായതോടെയാണ് കോട്ടും സ്യൂട്ടും ധരിച്ച് ഈ ചെറുപ്പക്കാരന്‍ തെരുവിലേക്ക് ഇറങ്ങിയത്. തെരുവില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ഇപ്പോള്‍ മന്‍ജീന്ദര്‍.

സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിലേക്ക് എത്തിയതോടെ പൊരുതാന്‍ തന്നെ തീരുമാനിച്ചാണ് ഇദ്ദേഹം തെരുവിക്കേ് ഇറങ്ങിയത്. സഹോദരനൊപ്പമാണ് ഒരു ചെറിയ തട്ടുകട പോലെ മന്‍ജീന്ദര്‍ തന്റെ ബിസിനസ് ആരംഭിച്ചത്. രണ്ടര ലക്ഷത്തോളം രൂപയായിരുന്നു ഈ ബിസിനസിന്റെ മുതല്‍മുടക്ക്. സ്റ്റാളിനും അവശ്യസാധനങ്ങള്‍ക്കുമായിട്ടാണ് ഇത്രയും തുക ഇരുവര്‍ക്കും മുടക്കേണ്ടി വന്നത്. പക്ഷേ തീരുമാനം ഒരിക്കലും തെറ്റായില്ല.

മന്‍ജീന്ദറിന്റെ ബിസിനസ് സംരംഭം വളര്‍ന്നു, ഇപ്പോഴവിടെ പലഹാരങ്ങളും മറ്റും ഉണ്ടാക്കുന്നതിനായി നാലോളം പേര്‍ കൂടിയുണ്ട്. ഐ ലവ് പഞ്ചാബ് എന്ന പേരില്‍ തുടങ്ങിയ സ്റ്റാളിലേക്ക് മന്‍ജീന്ദറിന്റെ ഗെറ്റപ്പ് കണ്ട് കൗതുകം കൊണ്ട് എത്തുന്നവരാണ് അധികപേരും. കോട്ടും സ്യൂട്ടുമണിഞ്ഞ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ മുതലാളിയെ പോലെയാണ് മന്‍ജീന്ദര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

You May Also Like