എന്തിന് വിനായകനെ മാത്രം ക്രൂശിക്കുന്നു: നവ്യയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു

ഒരുത്തീ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നവ്യയുടെ ഇടപെടലിന് എതിരെ വിവാദം ശക്തമാകുന്നു. വിവാദ പരാമര്‍ശ സമയം നവ്യ ശക്തമായി പ്രതികരിക്കാതിരുന്നതും, താരത്തിന്റെ പുതിയ ചിത്രമായ ഒരുത്തീ…

ഒരുത്തീ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നവ്യയുടെ ഇടപെടലിന് എതിരെ വിവാദം ശക്തമാകുന്നു. വിവാദ പരാമര്‍ശ സമയം നവ്യ ശക്തമായി പ്രതികരിക്കാതിരുന്നതും, താരത്തിന്റെ പുതിയ ചിത്രമായ ഒരുത്തീ യുടെ കഥാപാത്രത്തോട് ജീവിതത്തില്‍ നവ്യ നീതി പുലര്‍ത്തിയിട്ടില്ലെന്നുമാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകയായ ജിജി നിക്‌സണ്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

 

എന്തിനാണ് നവ്യേ താങ്കള്‍ വിനായകനെ ഉപയോഗിച്ചു , താങ്കളുടെ സിനിമയുടെ പ്രമോഷന്‍ മാര്‍ക്കറ്റുചെയ്തു കഴിഞ്ഞതിനു ശേഷം, ഇപ്പോള്‍ അയാളെ പരസ്യമായി തള്ളിപ്പറയുന്നതും ,ക്രൂശിക്കാന്‍ ഏല്പിച്ചതും ?

‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടു് നടി നവ്യ നായര്‍ പറഞ്ഞ വാക്കുകള്‍ ആണിത്;


” അവിടെ ഒരുപാട് പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും ചോദിക്കുന്നത് തന്നോടാണ്. അന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണു.

വിനായകന്‍ നടത്തിയ പരാമര്‍ശം തെറ്റാണ്. സിനിമയില്‍ ഒപ്പം അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നു. സ്ത്രീകളുടെ ശക്തിയാണു ഈ സിനിമയിലൂടെ കാണിക്കുന്നത്. ഒരു സ്ത്രീ പ്രതികരണശേഷിയിലേക്ക് എങ്ങനെ എത്തുന്നു എന്നതാണ് സിനിമയിലൂടെ കാണിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമകാണാനാണ് താന്‍ എത്തിയതു് ” അവര്‍ തൃപ്പൂണിത്തുറയില്‍ മാധ്യമങ്ങളോടു് പറഞ്ഞു.

ശ്രീമതി നവ്യേ, വിനായകന്റെ സ്ത്രീകളുടെ മാനത്തിനു നേരെയുള്ള വാളുയര്‍ന്നതു ,താങ്കളുടെ സിനിമയുടെ പ്രമോഷനു വേണ്ടി, താങ്കള്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്ലല്ലേ ? അപ്പോള്‍ അതിന്റെ ഉത്തരവാദിത്തം താങ്കളുടെതല്ലേ ? താങ്കളുടെ മുമ്പില്‍ വച്ചല്ലേ അയാള്‍ ചില വനിതാ മാധ്യമ പ്രവര്‍ത്തകരോടു് സെക്‌സു് ചോദിച്ചതു് ? താങ്കളുടെ മുന്നില്‍ വച്ചല്ലേ ആരോടായാലും , അയാള്‍ക്കു താത്പര്യം വന്നാല്‍ ,അയാള്‍ സെക്‌സു ചോദിക്കും എന്നു് പറഞ്ഞതു് ? എന്തുകൊണ്ടു താങ്കള്‍ അത് അപ്പോള്‍ തടഞ്ഞില്ല ? എന്തുകൊണ്ടു അപ്പോള്‍ അതു താങ്കള്‍ തിരുത്തിപറഞ്ഞില്ല ?

സ്ത്രീകളുടെ ശക്തി കാണിക്കാന്‍ താങ്കളെടുത്ത സിനിമയുടെ പ്രമോഷന്‍ , അറിഞ്ഞൊ അറിയാതെയോ, സ്ത്രീകളെ തരം താഴ്ത്തിക്കൊണ്ടു, സ്ത്രീകളെ അപമാനിച്ചുകൊണ്ടു് തന്നെ ആരംഭിച്ചതു് ഏതായാലും കഷ്ടം ആയിപോയി. അങ്ങനെ വിവാദത്തിന്റെ മറപറ്റി , സിനിമ എന്തായാലും അതിഗംഭീരമായി പ്രമോട്ടു് ചെയ്യപ്പെട്ടു. ഇപ്പോള്‍ എല്ലാം കഴിഞ്ഞു് , നിങ്ങള്‍ ‘മാപ്പു് നാടകം ‘ അവതരിപ്പിക്കുക. എന്നിട്ടു് വിനായകനെ പരസ്യമായി തളളിപ്പറയുക. ഒടുവില്‍ അയാളെ ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുത്തു് വിവാദത്തില്‍ നിന്നും രക്ഷ്‌പ്പെടുക. എന്നിട്ടു ഞങ്ങളെ പോലുള്ള പാവപ്പെട്ടവരായ നിങ്ങളുടെ ആരാധകര്‍ എല്ലാം വിശ്വസിച്ചു്‌കൊള്ളണം.

ആദ്യം നിങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്ന വേദിയില്‍ ഇരുന്നു ചിരിച്ചു. പിന്നെ നിങ്ങള്‍ സെല്‍ഫിയെടുത്തു തിളങ്ങി. ഇപ്പോള്‍ നിങ്ങള്‍ ,അവിടെയുണ്ടായിരുന്ന പുരുഷന്മാരേയെല്ലാം ആക്ഷേപിക്കുകയും, പരഹസിക്കുകയും, വിനായകനെ കാര്യം കഴിഞ്ഞപ്പോള്‍ തള്ളിപറഞ്ഞു ക്രൂശിക്കാന്‍ ഏല്‍പിക്കുകയും ചെയ്തു. കൊള്ളാം അപാര തൊലിക്കട്ടി….. ഇങ്ങനെ ആണേല്‍ നിങ്ങള്‍ക്കു ഒരുപാടു സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ലഭിക്കുകതന്നെ ചെയ്യും ! കാരണം താങ്കള്‍ ഒരു അസാധാരണ അഭിനയ പ്രതിഭ തന്നെ. ജയ് ഹിന്ദ്