Film News

ജനഗണമന രണ്ട് ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് പൃഥ്വിരാജ്, ആദ്യഭാഗം ഏപ്രില്‍ 28ന്

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ഒരുക്കുന്ന പുതുചിത്രം ജനഗണമന റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 30ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്ന് നടന്‍ പൃഥ്വിരാജ് തന്നെയാണ് വ്യക്തമാക്കുന്നു.

ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടെന്നും പൃഥ്വി വ്യക്തമാക്കുന്നു. ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ടീസറിലെയും ഇറങ്ങാന്‍ പോകുന്ന ട്രെയ്‌ലറിലെയും ദൃശ്യങ്ങള്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍നിന്നും ഉള്ളതാണെന്നും താരം വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ആദ്യഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തും.

Trending

To Top