കുറച്ചുനാളുകളായി സോഷ്യലിടത്തെ പ്രധാന ചര്‍ച്ചയാണ് ലിംഗ സമത്വം. വീട്ടകങ്ങളില്‍ നിന്നും തുടരുന്ന അനീതി പലപ്പോഴും പലരും പങ്കിടാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി റീമാ കല്ലിങ്കല്‍ പറഞ്ഞ പൊരിച്ച മീനിന്റെ വേര്‍തിരിവ് വലിയ ജനശ്രദ്ധ നേടിയിരുന്നു. അന്ന് റിമ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതേ വിഷയം വീണ്ടും പങ്കിട്ടിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററും ഇന്‍ഫ്ലുവന്‍സറുമായ റിദാ തരാന.
വീട്ടിലെ ഒരു അനുഭവം പറഞ്ഞുകൊണ്ട് സമൂഹത്തിലുയര്ന്ന് നില്ക്കുന്ന സ്ത്രീ-പുരുഷ അസമത്വം റിദ തുറന്നുകാണിക്കുന്നത്. പക്ഷേ റിദയെ ഒരുവിഭാഗം ആളുകള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ.
‘നമ്മുടെ വീട്ടിലേക്ക് ഒരു പുരുഷന് വരുന്നുണ്ടെങ്കില്‍ നമ്മളവര്‍ക്ക് ഭക്ഷണം വയ്ക്കുന്നുണ്ടെങ്കില്‍ അവരാദ്യം കഴിക്കട്ടെ, അവരാദ്യം കഴിച്ചു തീര്‍ക്കട്ടെ എന്നാണ് നമ്മള് കരുതുക. നല്ല ചിക്കന്‍ പീസെല്ലാം അവര്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കും, നല്ല മീന്‍ അവര്‍ക്കുവേണ്ടി മാറ്റി വച്ചിരിക്കും. ഇതെന്തുകൊണ്ടാണ് എന്ന് ഞാന്‍ എല്ലായ്പ്പോഴും ചിന്തിച്ചിട്ടുണ്ട്’ എന്ന് റിദ പറയുന്നു.
എന്തുകൊണ്ടാണ് ഈ ശീലങ്ങളെ സ്ത്രീകള്‍ ചോദ്യം ചെയ്യാത്തതെന്നും റിദ ചോദിക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ ആദ്യം ഭക്ഷണം കഴിക്കാത്തത്. അവര്‍ ഭക്ഷണം തയ്യാറാക്കുന്നു. എന്നിട്ടും അവര്‍ കഴിക്കാതെ അത് പുരുഷന്മാര്ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നു. എന്തുകൊണ്ടാണിത്’ എന്ന് റിദയുടെ ചോദിക്കുന്നു.