Film News

അനൂപ് മേനോന്റെ നായികയായി ദില്‍ഷ!!’ ഓ സിന്‍ഡ്രല്ല’ ഉടന്‍ തിയ്യേറ്ററിലേക്ക്

ബിഗ് ബോസിലെ ചരിത്ര വിജയത്തിന് പിന്നാലെ ദില്‍ഷ സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണ്.അനൂപ് മേനോനൊപ്പമാണ് ദില്‍ഷയുടെ സിനിമാ അരങ്ങേറ്റം. ‘ഓ സിന്‍ഡ്രല്ല’ എന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷയുടെ സിനിമാ എന്‍ട്രി. അനൂപ് മോനോനും അജു വര്‍ഗീസും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഓ സിന്‍ഡ്രല്ല’ ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അനൂപ് മേനോന്‍ കഥയെഴുതി റെണോലസ് റഹ്‌മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബര്‍ 7ന് തിയ്യേറ്ററിലെത്തുകയാണ്. ചിത്രത്തിന്റേതായ പോസ്റ്ററുകള്‍ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ദില്‍ഷയുടെ പോസ്റ്ററുകളായിരുന്നു പുറത്തുവന്നത്.

മല്ലിക സുകുമാരന്‍, നന്ദു, മാല പാര്‍വതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാദുഷ എന്‍ എം, ശ്രീകാന്ത് മുരളി, ശ്രുതി രജനികാന്ത്, രാജ്കുമാര്‍ രാധാകൃഷ്ണന്‍, പാര്‍വതി എസ് രാധാകൃഷ്ണന്‍, സജല്‍ സുദര്‍ശനന്‍, ആഷിഷ് വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങളായെത്തുന്നത്.

മഹാദേവന്‍ തമ്ബിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കലാസംവിധാനം ദുന്ധു രാജീവ് രാധ. എഡിറ്റിംഗ്- സിയാന്‍ ശ്രീകാന്ത്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എന്‍ എം, പ്രോജക്റ്റ് മാനേജര്‍- രാജ്കുമാര്‍ രാധാകൃഷ്ണന്‍, പശ്ചാത്തല സംഗീതം- നിനോയ് വര്‍ഗീസ്, ഡിഐ- ദീപക് ലീല മീഡിയ, വാര്‍ത്ത പ്രചാരണം- പി.ശിവപ്രസാദ്.

Trending

To Top