കൗമാരക്കാരായ ആൺകുട്ടികൾ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നു!! പരാതി പറയുന്നത് ആരാണെന്നോ?

കൗമാരക്കാരായ ഒരു കൂട്ടം ആൺകുട്ടികൾ തന്നെ വിളിച്ച് ശല്യപ്പെടുത്തകയാണെന്ന് മോഡലും നടിയുമായ ഉർഫി ജാവേദ്. പത്തു വൻശ് രോഹിര എന്ന പയ്യന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പങ്കുവച്ചാണ് ഉർഫി ജാവേദ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ പയ്യനും…

കൗമാരക്കാരായ ഒരു കൂട്ടം ആൺകുട്ടികൾ തന്നെ വിളിച്ച് ശല്യപ്പെടുത്തകയാണെന്ന് മോഡലും നടിയുമായ ഉർഫി ജാവേദ്. പത്തു വൻശ് രോഹിര എന്ന പയ്യന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പങ്കുവച്ചാണ് ഉർഫി ജാവേദ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ പയ്യനും അവന്റെ പത്ത് സുഹൃത്തുക്കളും ചേർന്നാണ് എന്നെ വിളിക്കുന്നതെന്നും ഇവർക്കെതിരെ പൊലീസിൽ പരാതി കൊടുക്കാൻ ഒരുങ്ങുകയാണെന്നും നടി പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഇക്കാര്യം ഉർഫി പങ്കുവച്ചിരിക്കുന്നത്.

 

” പയ്യന്റെ ചിത്രത്തോടൊപ്പം, ”ഈ പയ്യനും ഇവന്റെ പത്ത് സുഹൃത്തുക്കളും എന്നെ തുടർച്ചയായി വിളിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ പത്തു വർഷമായി ഒരേ മൊബൈൽ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നത്. ഇവർക്ക് എവിടുന്നാണ് എന്റെ നമ്പർ ഇവർക്ക് കിട്ടിയതെന്ന് എനിക്ക് അറിയില്ല. അവർ എന്നെ വിളിച്ച് അധിക്ഷേപിക്കുകയാണ്. ഈ കുട്ടികളുടെ എന്താണ് പ്രശ്നം? ഒരു കാരണവുമില്ലാതെ ഇവർ എന്നെ ശല്യപ്പെടുത്തുകയാണ്. ഞാൻ എന്തായാലും ഈ പിള്ളേർക്കെതിരെ പൊലീസിൽ പരാതി കാടുക്കാൻ പോവുകയാണെന്നും ഇവരുടെ രക്ഷിതാക്കളെ ആർക്കെങ്കിലും അറിയാമെങ്കിൽ എന്നെ അറിയിക്കണമെന്നും നിങ്ങൾക്ക് ഞാൻ പ്രതിഫലം നൽകുമെന്നാണ് ഉർഫി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

ഉർഫി ജവേദിന്റെ വസ്ത്രധാരണം പുരുഷൻമാരെ വഴി തെറ്റിക്കും എന്ന് ചേതൻ ഭഗത് അടുത്തിടെ പറഞ്ഞിരുന്നു എന്നാൽ പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എൺപതുകളിലെ ചിന്തയാണ് എന്നാണ് ഉർഫി തിരിച്ചടിച്ചത്.