ആദ്യത്തെ കണ്‍മണിയ്ക്കായി നാളുകള്‍ എണ്ണി സോനം കപൂര്‍..!! ഫോട്ടോ ഷൂട്ട് വൈറല്‍…!!

പ്രിയപ്പെട്ട താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ ലോകത്തിന്റെ താരസുന്ദരി സോനം കപൂറിന്റെ ഗര്‍ഭകാല വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. തന്റെ ആദ്യത്തെ കണ്‍മണിയ്ക്കായി നാളുകള്‍ എണ്ണി…

പ്രിയപ്പെട്ട താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ ലോകത്തിന്റെ താരസുന്ദരി സോനം കപൂറിന്റെ ഗര്‍ഭകാല വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. തന്റെ ആദ്യത്തെ കണ്‍മണിയ്ക്കായി നാളുകള്‍ എണ്ണി കാത്തിരിക്കുകയാണ് സോനം കപൂറും കുടുംബവും. കഴിഞ്ഞ് മാര്‍ച്ച് 21നാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം താരം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ മടിയില്‍ കിടന്നുകൊണ്ട് തന്റെ കുഞ്ഞു വയര്‍ തൊട്ടുകൊണ്ടായിരുന്നു താരം ഈ സന്തോഷ വാര്‍ത്ത തന്റെ ആരാധകരെ അറിയിച്ചത്. അന്ന് മുതല്‍ സോനത്തിന്റെ ഓരോ ഗര്‍ഭകാല വിശേഷങ്ങളും വൈറലായി മാറുകയാണ്. ഇതിനോടകം തന്നെ കുറച്ച് മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടുകള്‍ നടി ചെയ്തിട്ടുണ്ട്. മാത്രമല്ല ഗര്‍ഭാവസ്ഥയിലും ചില ഉദ്ഘാടന പരിപാടികള്‍ക്കും താരം എത്താറുണ്ട്.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ഇത്തവണ കറുപ്പ് നിറത്തിലുള്ള കഫ്ത്താന്‍ വേഷത്തിലാണ് സോനം എത്തിയിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രങ്ങളില്‍ ബേബി ബംപ് വ്യക്തമായി കാണാം..വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തെ ഗ്യാപ്പിന് ശേഷം കുഞ്ഞ് മതി എന്ന് നേരത്തെ തീരുമാനിച്ചതായി സോനം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞിരുന്നു,.. ഇപ്പോഴിതാ തന്റെ ഗര്‍ഭകാല നാളുകളിലെ വിശേഷങ്ങള്‍ തന്റെ ആരാധകരെ കൂടി അറിയിക്കുകയാണ് താരം.