ആ വേഷം കിട്ടാതെ പോയി…! എനിക്കും ആഗ്രഹം ഉണ്ടായിരുന്നു..!! – വിനീത്

നര്‍ത്തകനായും അഭിനേതാവായും സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത കലാകാരനാണ് വിനീത്. ബാല താരമായി സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച താരം ശബ്ദം കൊണ്ടും മലയാളികളെ ഞെട്ടിച്ചു. മലയാളത്തിന് പുറമെ ഇതര ഭാഷകശളിലേയും മിന്നും താരം…

നര്‍ത്തകനായും അഭിനേതാവായും സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത കലാകാരനാണ് വിനീത്. ബാല താരമായി സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച താരം ശബ്ദം കൊണ്ടും മലയാളികളെ ഞെട്ടിച്ചു. മലയാളത്തിന് പുറമെ ഇതര ഭാഷകശളിലേയും മിന്നും താരം ആയി മാറിയ വിനീത്, അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്, ഇടനിലങ്ങള്‍ എന്ന സിനിമയിലൂടെയാണ്.

1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന സിനിമയിലൂടെ താരം പ്രശസ്തി നേടി. ഇപ്പോഴിതാ അഭിനയ രംഗത്ത് ഒരുപാട് ഉയരങ്ങള്‍ താണ്ടിയപ്പോഴും തനിക്ക് നഷ്ടപ്പെട്ട ഒരു വേഷത്തെ കുറിച്ച് പറയുകയാണ് താരം.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇതേ കുറിച്ച് പറഞ്ഞത്. വൈശാലി എന്ന ചിത്രത്തിലെ ഋഷ്യശൃംഗന്‍ എന്ന കഥാപാത്രം തനിക്ക് ന്ടപ്പെട്ടതിനെ കുറിച്ചാണ് താരം അനുഭവം പങ്കുവെച്ചത്. ആ സിനിമയ്ക്ക് വേണ്ടി ഭരതന്‍ സാര്‍ എന്നെ വിളിച്ചിരുന്നു എന്നും.. പോയി കണ്ടപ്പോള്‍ തന്നെ കഥാപാത്രത്തിന് വേണ്ടി എന്നെ ഫിക്‌സ് ചെയ്തു. പക്ഷേ ആ സിനിമ അന്ന് നടന്നില്ല.

പ്രൊഡ്യൂസര്‍ക്ക് എന്തോ പ്രശ്‌നം ഉണ്ടായിരുന്നു. ആ വലിയൊരു പ്രൊജക്ട്് അങ്ങനെ നഷ്ടമായി എന്നാണ് അദ്ദേഹം പറയുന്നത്. ആ സിനിമയ്ക്ക് വേണ്ടി കുറച്ച് പ്രിപ്പറേഷന്‍സൊക്കെ ചെയ്തിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. അന്നത്തെ തന്റെ ഉള്ളിലെ സിനിമാ മോഹിക്ക് ആ അവസരം നഷ്ടപ്പെട്ടത് വലിയ തോതില്‍ വിഷമം ഉണ്ടാക്കി എന്നും വിനീത് കൂട്ടിച്ചേര്‍്ത്തു.