“എന്നെന്നും എന്റേത്” കുടുംബ ചിത്രവുമായി സുരേഷ് ഗോപി..!!

1965ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ചെറുപ്രായത്തില്‍ തന്നെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സുരേഷ് ഗോപി. പിന്നീട് ഒരുപാട് സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് മലയാള സിനിമിയലെ…

1965ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ചെറുപ്രായത്തില്‍ തന്നെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സുരേഷ് ഗോപി. പിന്നീട് ഒരുപാട് സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് മലയാള സിനിമിയലെ സൂപ്പര്‍സ്റ്റാര്‍ പദവി അദ്ദേഹം നേടിയെടുക്കുന്നത്. കളിയാട്ടം എന്ന ചിത്രം സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തെ തന്നെ മാറ്റി മറിച്ചൊരു സിനിമയായിരുന്നു. താരം പോലീസ് വേഷത്തില്‍ എത്തിയ സിനിമകളും മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടതാണ്.

അഭിനയക്കളരിയില്‍ പയറ്റി തെളിഞ്ഞ അദ്ദേഹം പിന്നീട് രാഷ്ട്രീയ രംഗത്തേക്കും ചുവട് വെയ്ക്കുക ആയിരുന്നു. പിന്നീട് രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മാറിയ താരം, സിനിമാ ജീവിതത്തില്‍ നിന്ന് വിട്ടു നിന്നു. ഇത് ആരാധകരില്‍ വലിയ ആഘാതം ഉണ്ടാക്കി എങ്കിലും എന്നെങ്കിലും പ്രിയപ്പെട്ട സുരേഷേട്ടന്‍ തിരിച്ചു വരും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും. ഒടുവില്‍ അത് സംഭവിക്കുകയായിരുന്നു, കാവല്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയത്.

കൊവിഡ് പ്രതിസന്ധിയിലും സിനിമ തീയറ്ററുകളില്‍ വലിയ ഹിറ്റായി.. ശക്തമായ തിരിച്ചു വരവില്‍ ഇരട്ടി സന്തോഷത്തോടെ അദ്ദേഹത്തെ ആരാധകര്‍ സ്വീകരിച്ചു. ഇപ്പോഴിതാ താരത്തിന്റെ കുടുംബ ഫോട്ടോയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ വൈറലായി മാറുന്നത്. തന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി..

 

View this post on Instagram

 

A post shared by Suresh Gopi (@sureshgopi)

ചിത്രം പങ്കുവെച്ച് എന്നെന്നും ഏന്റേത് എന്നും താരം കുറിച്ചിട്ടുണ്ട്, സുരേഷ് ഗോപിയുടെ മക്കളില്‍ ഒരാളായ ഗോകുല്‍ സുരേഷ് മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ്. സുരേഷ് ഗോപിയുടേതായി ഇനി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന പാപ്പന്‍ എന്ന സിനിമയിലും ഗോകുല്‍ സുരേഷ് ഒരു വേഷത്തില്‍ എത്തുന്നുണ്ട്.

കുടുംബാംഗങ്ങളും അവര്‍ക്കൊപ്പം വളര്‍ത്തു നായ്ക്കളെ കൂടി സുരേഷ്‌ഗോപി പങ്കുവെച്ച ചിത്രത്തില്‍ കാണാം.. എന്തായാലും താര കുടുംബത്തിന്റെ ഫോട്ടോ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.