അറിവും വിവേകവും വെച്ച് ഞാന്‍ ശ്രമിക്കുകയാണ്..! കൂടെയുണ്ടാകണം..! – സൂരജ്‌സണ്‍

മിനിസ്‌ക്രീനിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ്‌സണ്‍. പാടാത്ത പൈങ്കിളി എന്ന ചിത്രമാണ് സൂരജിന്റെ അഭിനയ മോഹത്തിന് ഒരു വഴിത്തിരിവായത്. ഈ പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയനായി മാറിയത്. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം…

മിനിസ്‌ക്രീനിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ്‌സണ്‍. പാടാത്ത പൈങ്കിളി എന്ന ചിത്രമാണ് സൂരജിന്റെ അഭിനയ മോഹത്തിന് ഒരു വഴിത്തിരിവായത്. ഈ പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയനായി മാറിയത്. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം സീരിയലില്‍ നിന്ന് താരം മാറി നിന്നു എന്ന് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് അത് വലിയ നിരാശയായി മാറിയിരുന്നു. എന്നാല്‍ ആ ബ്രേക്ക് തന്റെ അഭിനയ ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവ് ആകുമെന്നും ഉടനെ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുമെന്നും സൂരജ് തന്റെ ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു.

ഹൃദയം എന്ന സിനിമയില്‍ ഒരു ചെറിയ വേഷം അഭിനയിച്ച് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരം ഇപ്പോഴിതാ ആറാട്ടുമുണ്ടന്‍ എന്ന സിനിമയിലൂടെ നായകനായി എത്തുകയാണ്. ഇതിന്റെ വിശേഷം തന്റെ സോഷ്യല്‍ മീഡിയ പങ്കുവെച്ചതിന്റെ കൂടെ സൂരജ് പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്.. ഈ സീരിയല്‍ നടന്റെ മോന്ത കണ്ടാല്‍ സിനിമാ തിയേറ്ററുകളില്‍ ആര് കേറും, ഗുണവും ദോഷവും പോലെ , നല്ലതും ചീത്തയും പോലെ,, നല്ല മനസ്സുള്ളവരും ഉണ്ട്. ഇപ്പോള്‍ തനിക്ക് ഒരു അവസരം ലഭിച്ചിരിക്കുകയാണെന്നും അത് തന്നാല്‍ കഴിയുന്ന വിധം ശ്രമിക്കുമെന്നും താരം ഉറപ്പ് തരുന്നു…
സൂരജിന്റെ കുറിപ്പ് വായിക്കാം…
എല്ലാവര്‍ക്കും നമസ്‌കാരം.ഈ എന്നെ ഞാന്‍ ആക്കി മാറ്റിയത്, ഏഷ്യാനെറ്റില്‍, മേരിലാന്‍ഡ് പ്രൊഡക്ഷന്‍ സിന്റെ സുധീഷ് ശങ്കര്‍ സാര്‍ ഡയറക്ട് ചെയ്ത പാടാത്ത പൈങ്കിളി എന്ന സീരിയല്‍ തന്നെയാണ്…. അഹങ്കാരത്തോടെ, ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ ഞാന്‍ പറയുന്നു ഞാന്‍ സീരിയല്‍ നിന്ന് സിനിമയിലേക്ക് വന്നവന്‍ തന്നെയാണ്…..സിനിമയില്‍ അഭിനയിക്കാന്‍ പോയ സമയത്ത് പോലും പല കഥാപാത്രങ്ങള്‍ പോലും മാറിമറിഞ്ഞത് ഈ ഒരു കാരണങ്ങള്‍ കൊണ്ട് മാത്രം..

ഈ സീരിയല്‍ നടന്റെ മോന്ത കണ്ടാല്‍ സിനിമാ തിയേറ്ററുകളില്‍ ആര് കേറും…. ഗുണവും ദോഷവും പോലെ , നല്ലതും ചീത്തയും പോലെ,, നല്ല മനസ്സുള്ള വരും ഉണ്ട് … ആക്ഷേപിച്ച് എപ്പോഴും കളിയാക്കിയപ്പോഴും… മുകളില്‍ ഒരാളുണ്ട് എന്നത് യാഥാര്‍ഥ്യമായത് പോലെ രണ്ടു കൈയും നീട്ടി എന്നെ ആറാട്ടുമുണ്ടന്‍ എന്ന സിനിമയില്‍ നായകനായി തിരഞ്ഞെടുത്തവര്‍ക്ക് Banner – AM Movies, Producer – M D Sibilal, K P Raj Vakkayil, Director – Biju Krishnan, Story – Rajesh Illath അവസരങ്ങള്‍ കിട്ടിയാല്‍ അല്ലേ അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കൂ.. അതെ എനിക്ക് ഒരു അവസരം തന്നു എന്നില്‍ വിശ്വാസം വെച്ചു നഷ്ടങ്ങളും ലാഭങ്ങള്‍ നോക്കാതെ എന്നില്‍ ആറാട്ട് മുണ്ടന്‍, എന്ന മുരളി എന്ന കഥാപാത്രത്തെ ഏല്‍പ്പിച്ചു… ദൈവതുല്യം എന്നല്ലേ എനിക്കവരെ പറയാന്‍ പറ്റൂ…..അഭിനയത്തില്‍ മുന്‍പരിചയം എന്നത് ആ പാടത്തപൈങ്കിളി സീരിയല്‍ തന്നെയാണ് അറിവും വിവേകവും വെച്ച് ഞാന്‍ ശ്രമിക്കുകയാണ് തെറ്റിനെ കണ്ടെത്താനോ തിരുത്താനോ എനിക്കിപ്പോള്‍ സാധിക്കില്ല ഇതെനിക്ക് അവസരമാണ് എന്റെ കഴിവിനെ പരമാവധി എനിക്ക്

ചെയ്‌തേ പറ്റൂ മനസ്സും ശരീരവും ആറാട്ടുമുണ്ടനില്‍ അര്‍പ്പിക്കുകയാണ്…. സിനിമയിലെ തുടക്കം വിനീത് ഏട്ടന്റെ ഹൃദയം സിനിമ അതൊരു നല്ല രാശിയായി എനിക്കിപ്പോള്‍ തോന്നുന്നു….നിങ്ങളാണ് എന്നെ വളര്‍ത്തിയത് എന്റെ വളര്‍ച്ചയില്‍ നിങ്ങളുടെ സമയം ചെലവഴിച്ചത് ചെറുതൊന്നുമല്ല, എനിക്കുവേണ്ടി സംസാരിക്കാനും വിജയ പരാജയങ്ങളില്‍ താങ്ങായും തണലായും നിങ്ങള്‍ ഉണ്ടായിരുന്നു ഇനിയും ഉണ്ടാവണം…… നിങ്ങളുടെ സ്വന്തം soorajsun……..