Connect with us

Hi, what are you looking for?

Film News

‘പൂച്ച കടിച്ചതായും പാപ്പാഞ്ഞിയായും സിംഹവാലനായും പലര്‍ക്കും തോന്നിയ എന്റെ താടി വടിച്ചു കളഞ്ഞിട്ടുണ്ട്’ സുരേഷ് ഗോപി

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനായി താടി വളര്‍ത്തിയ സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ച സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് ഒരാള്‍ പങ്കുവച്ച പോസ്റ്റിന് മകന്‍ ഗോകുല്‍ സുരേഷ് നല്‍കിയ മറുപടിയാണ്.

ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പും നല്‍കിയായിരുന്നു പോസ്റ്റ്. ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു. ‘രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും..’എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. ഗോകുല്‍ സുരേഷിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഇപ്പോഴിതാ ഈ താടി വടിച്ചുകളഞ്ഞുവെന്ന സുരേഷ് ഗോപിയുടെ പോസ്റ്റാണ് വൈറലാവുന്നത്. രാജ്യസഭാ എംപി എന്ന നിലയില്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രം പങ്കുവെച്ചത്. ലുക്കിനെ പരിഹസിച്ചവര്‍ക്കുള്ള സരസമായ മറുപടിയും പോസ്റ്റിനൊപ്പം നല്‍കുന്നുണ്ട്. ഒരു രാജ്യസഭാ എംപി എന്ന നിലയില്‍ എന്റെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ കൊണ്ട് എന്റെ കൈകള്‍ക്ക് കരുത്തും എന്റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു, സുരേഷ് ഗോപി കുറിച്ചു. ഇതിനൊപ്പമാണ് സമീപദിനങ്ങളില്‍ തന്റെ കഥാപാത്രത്തിന്റെ ലുക്കിനെക്കുറിച്ച് ഉയര്‍ന്ന ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ പ്രതികരണം- പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്… ഒറ്റക്കൊമ്പന്റെ കൊമ്പ്, സുരേഷ് ഗോപി കുറിച്ചു.

You May Also Like