മകൻ വീറിനും അച്ഛൻ രജനീകാന്തിനുമൊപ്പവുള്ള ചിത്രം പങ്കുവെച്ച് സൗന്ദര്യ

പ്രൊഡ്യൂസറും സിനിമാതാരം രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്തിന്‌റെ ജന്മദിനമായിരുന്നു സെപ്തംബർ 20ന്. നിരവധി ആരാധകരാണ് പിറന്നാൾ ദിനത്തിൽ സൗന്ദര്യയ്ക്ക് ആശംസകൾ നേർന്നത്. തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചിരിക്കുതയാണ് സൗന്ദര്യ. രണ്ടാമത്തെ മകൻ ജനിച്ചതിനുശേഷമുള്ള…

പ്രൊഡ്യൂസറും സിനിമാതാരം രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്തിന്‌റെ ജന്മദിനമായിരുന്നു സെപ്തംബർ 20ന്. നിരവധി ആരാധകരാണ് പിറന്നാൾ ദിനത്തിൽ സൗന്ദര്യയ്ക്ക് ആശംസകൾ നേർന്നത്. തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചിരിക്കുതയാണ് സൗന്ദര്യ. രണ്ടാമത്തെ മകൻ ജനിച്ചതിനുശേഷമുള്ള ആദ്യ പിറന്നാളായിരുന്നു ഇത്


തന്‌റെ നവജാത ശിശുവായ വീറിനും പിതാവായ രജനികാന്തുമൊത്തുള്ള ഫോട്ടോ സൗന്ദര്യ പങ്കുവെച്ചു.തനിക്ക് പിന്തുണയുടെ നെടുംതൂണായതിന് സൗന്ദര്യ തന്റെ പിതാവിന് നന്ദി പറഞ്ഞിരിക്കുകയാണ്.അടുത്തിടെയാണ് സൗന്ദര്യ രജനികാന്തിനും വിശാഖനുംകുഞ്ഞ് പിറന്നത്.മകന് വീർ എന്നാണ് പേരിട്ടിരിക്കുന്നത്.

കുഞ്ഞി ജനിച്ചപ്പോൾ ദൈവാനുഗ്രഹത്തോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രത്തോടും കൂടി വേദും ഞാനും വീർ ഗജനികാന്തിനെ സ്വാഗതം ചെയ്യുന്നു. ഡോക്ടർമാർക്ക് നന്ദി എന്നാണ് സൗന്ദര്യ രജനികാന്ത് ട്വീറ്റ് ചെയ്തിരുന്നത്.