തൊണ്ടയില്‍ നിന്ന് ചോര പൊടിഞ്ഞു..! ഇഷ്ടം കാവ്യയ്ക്ക് ശബ്ദം കൊടുക്കാന്‍..!

സിനിമകളിലെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ നല്‍കുന്ന സംഭാവന ചെറുതല്ല… അഭിനേതാക്കള്‍ ഓരോ സ്‌ക്രീനിലും കഥാപാത്രങ്ങള്‍ ആയി മാറുന്നത് പോലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും പിന്നണിയില്‍ ഇതേ അവസ്ഥാന്തരത്തിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു. അങ്ങനെ…

സിനിമകളിലെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ നല്‍കുന്ന സംഭാവന ചെറുതല്ല… അഭിനേതാക്കള്‍ ഓരോ സ്‌ക്രീനിലും കഥാപാത്രങ്ങള്‍ ആയി മാറുന്നത് പോലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും പിന്നണിയില്‍ ഇതേ അവസ്ഥാന്തരത്തിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു. അങ്ങനെ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് അഭിനയിച്ചു കൊണ്ട് തന്നെ ശബ്ദം നല്‍കിയ ശ്രീജ രവിയുടേയും മകള്‍ രവീണ രവിയുടെയേടും വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അമ്മയുടെ പാത പിന്തുടര്‍ന്ന് ഡബ്ബിംഗ് മേഖലയില്‍ എത്തിയ താരം.. തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്.

കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോള്‍ അത് ഓരോ കഥാപാത്രത്തേയും ആശ്രയിച്ചിരിക്കുന്നു എന്നാണ് ഇരുവരും പറയുന്നത്. നായികയ്ക്ക് ഡബ്ബ് ചെയ്യുന്നപോലെ ആയിരിക്കകില്ല യക്ഷിയുടെ കഥാപാത്രത്തിന് വേണ്ടി ശബ്ദം കൊടുക്കുന്നത്. ഒരോ കഥാപാത്രത്തിനും ഓരോ രീതിയാണ് എന്നാണ് ഇരുവരും ചേര്‍ന്ന് പറയുന്നത്. അധികമായ ശബദം എടുക്കുമ്പോള്‍ തൊണ്ടയില്‍ നിന്ന് ചോര പൊടിഞ്ഞ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. ഒരേ സീന്‍ തന്നെ പല തവണ ചെയ്യുമ്പോള്‍ വല്ലാതെ ക്ഷീണിക്കും.

എനിക്ക് ചിരിയ്ക്ക് ശബദ്ം നല്‍കാന്‍ പ്രയാസം ആണെന്നും എന്നാല്‍ മകള്‍ രവീണയ്ക്ക് ചിരിയും കരച്ചിലുമെല്ലാം വളരെ എളുപ്പമാണെന്നാണ് ശ്രീജ പറയുന്നത്. സല്ലാപം സിനിമയില്‍ മഞ്ജു പൊട്ടിക്കരയുന്നത് എല്ലാം ഞാന്‍ കുറേ തവണ ചെയ്തതിന് ശേഷമാണ് ശരിയായത്. അതേസമയം, ഐ, അനേകന്‍ എന്നീ ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യുമ്പോള്‍ പ്രയാസം ഉണ്ടായിരുന്നു എന്ന് രവീണ പറയുന്നു.. കാവ്യ മാധവന് ശബ്ദം നല്‍കിയത് ഇഷ്ടമായെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.