Film News

ഇത് തോന്നിവാസം സ്ത്രീകൾക്ക് മദ്യം വിളമ്പാനുള്ള അവകാശത്തെ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ് ശ്രീജിത്ത് പെരുമന !!

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്, ഇപ്പോൾ അത്തരത്തിൽ അദ്ദേഹം പങ്ക് വെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കൊച്ചിയിലെ ബാറിൽ സ്ത്രി മദ്യം വിളമ്പിയതുമായുള്ള പോലീസിന്റെ ഇടപെടലിനെ വിമർശിച്ച് കൊണ്ടാണ് ശ്രീജിത്ത് പെരുമാനയുടെ പോസ്റ്റ്. കേസെടുക്കുന്നത് ശുദ്ധ തോന്ന്യാസവും. സ്ത്രീകൾ ബാറുകളിൽ മദ്യം വിളമ്പുന്നത് എക്സൈസ് വകുപ്പ് ചട്ടങ്ങൾ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധവും, സ്ത്രീവിരുദ്ധവുമാണ് സ്ത്രീകളെ ബാറിലെ ജോലിയിൽനിന്നു വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നു ഹൈക്കോടതി വിധിച്ച കേസുകളിൽ നിന്നും ഇക്കാര്യം പകൽപോലെ വ്യക്തമാണ്. വിദേശമദ്യ ചട്ടം 27 എ പ്രകാരമാണു കൊച്ചിയിലെ ഹാർബർവ്യൂ ഹോട്ടലിനെതിരെ യാണ് എക്സൈസ് കേസെടുത്തത്.

എന്നാൽ സ്ത്രീകൾക്കു ബാറിൽ വെയിറ്റര്മാർ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാമെന്ന് അർഥശങ്കക്കിടയില്ലാതെ അടിവരയിടുന്നതാണ് 2015 ഓഗസ്റ്റിലെ WP (c) 3450/14 കേസിലെ ഹൈക്കോടതി വിധി. കോടതി വിധിയുടെ ലംഘനമാണു കൊച്ചിയിൽ എക്സൈസ് എടുത്ത കേസെന്നു വ്യക്തം. ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളിൽ അൻപതോളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെയാണു ബാറിനെതിരെ എക്സൈസിന്റെ നടപടി. ∙വിദേശമദ്യ ചട്ടം അഥവാ റൂൾസ് എന്ത് ? ഹോട്ടലുകൾക്കു ബാർ ലൈസൻസ് (എഫ്എൽ 3) നൽകുന്നതിനുള്ള വ്യവസ്ഥകളിലാണു സ്ത്രീകളെ വിലക്കിയിരിക്കുന്നത്. 1953ലെ വിദേശ മദ്യചട്ടത്തിൽ 2013 ഡിസംബറിൽ കൊണ്ടുവന്ന ഭേദഗതിയിലാണു സ്ത്രീകളെ വിലക്കുന്ന വകുപ്പ് കൂട്ടിച്ചേർത്തത്. ചട്ടത്തിൽ പറയുന്നതിങ്ങനെ: ബാറിൽ ഒരിടത്തും മദ്യം വിളമ്പുന്ന ജോലിക്കു സ്ത്രീകളെ നിയോഗിക്കാൻ പാടില്ല. ബാറിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ചു പരാതികൾ ലഭിച്ച സാഹചര്യത്തിലാണു ഭേദഗതിയെന്നായിരുന്നു സർക്കാരിന്റെ വാദം. അനുജ് ഗാർഗ്‌ ആൻഡ് അതേഷസ് vs ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യ കേസിലും ഹരിഹരൻ vs റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേസിലും സ്ത്രീകൾക്കെതിരെയുള്ള ഒരുത്തരത്തിലുള്ള വിവേചനവും പാടില്ല എന്ന ഐക്രാഷ്ട്രസഭ കൺവെൻഷനിലെ പ്രൊവിഷൻ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

2003 ലെ ഭേദഗതിയിലൂടെ കേരള സർക്കാർ സ്ത്രീകളുടെ മൗലികവാകാശം എടുത്തുകളയുകയും, സ്റ്റേറ്റ് സ്പോണാർഡ് വിവേചനം നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന തുല്യത ചൂണ്ടിക്കാട്ടിയാണു തിരുവനന്തപുരത്തെ ബാർ ഹോട്ടലിലെ വെയിറ്റർ ധന്യാമോളും സഹപ്രവർത്തക സോണിയാ ദാസും കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 (1), (3), 16 (1), 19 (1) എന്നിവ ലംഘിക്കപ്പെട്ടതായാണ് ഇവർ പരാതിപ്പെട്ടത്. ചട്ടത്തിൽ ഭേദഗതി വന്നതോടെ തങ്ങളെ ജോലിയിൽനിന്നു പിരിച്ചുവിടുകയാണെന്നും കുടുംബത്തിലെ വരുമാനദായകർ തങ്ങൾ മാത്രമാണെന്നും റിട്ട് ഹർജിയിൽ ഇവർ ചൂണ്ടിക്കാട്ടി. ബാറിൽ വരാനും മദ്യം കഴിക്കാനും ഭക്ഷണം കഴിക്കാനും സ്ത്രീകൾക്ക് അനുവാദമുള്ളപ്പോൾ അവിടെ ജോലി ചെയ്യുന്നതിൽനിന്നു സ്ത്രീകളെ വിലക്കുന്നതിലെ ഇരട്ടത്താപ്പും ഇവർ ഉന്നയിച്ചു. വിദേശ രാജ്യങ്ങളിലെ കോടതി വിധികൾ പോലും ഉദ്ധരിച്ചാണ് ഈ കേസിൽ ഹൈക്കോടതി തീർപ്പുണ്ടാക്കിയത്. അതായത് ഭരണഘടന ഉറപ്പു നൽകുന്ന അവസര സമത്വത്തിന് എതിരായാണു വിദേശമദ്യ ചട്ടത്തിൽ സർക്കാർ വരുത്തിയ ഭേദഗതി.

ബാറുകളിൽ സ്ത്രീകൾക്കു മദ്യം വിളമ്പാമോ? ഇല്ലെന്ന് എക്സൈസ് വകുപ്പ് ചട്ടങ്ങൾ നിരത്തി സമർഥിക്കുമ്പോൾ, സ്ത്രീകളെ ബാറിലെ ജോലിയിൽനിന്നു വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. വിദേശമദ്യ ചട്ടം 27 എ പ്രകാരമാണു കൊച്ചിയിലെ ഹാർബർവ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തത്. എന്നാൽ സ്ത്രീകൾക്കു ബാറിൽ ജോലി ചെയ്യാമെന്ന് അർഥശങ്കക്കിടയില്ലാതെ അടിവരയിടുന്നതാണ് 2015 ഓഗസ്റ്റിലെ ഹൈക്കോടതി വിധി. കോടതി വിധിയുടെ ലംഘനമാണു കൊച്ചിയിൽ എക്സൈസ് എടുത്ത കേസെന്നു വ്യക്തം. ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളിൽ അൻപതോളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെയാണു ബാറിനെതിരെ എക്സൈസിന്റെ നടപടി. എന്തായാലും ചെയ്യുന്നു ജോലിയെ സംബന്ധിച്ച niyamപാഠങ്ങൾ പോലും മനസിലാക്കാത്ത എക്‌സൈസ് മറ്റെന്തെങ്കിലും വകുപ്പ് ബാറിന്റെ തലയിലിട്ട് തടിയൂരാനാണ് സാധ്യത. ഇനിയെങ്കിലും മദ്യ സദാചാര അപോസ്തലന്മാരുടെ തലക്കുമുകളിൽ അർദ്ധരാത്രി സൂര്യനുദിക്കാതിരിക്കട്ടെ

Trending

To Top