പൃഥ്വിരാജിനെ ‘രാജപ്പന്‍’ എന്ന് വിളിച്ച കമന്റ്: മാപ്പുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ നിറ സാന്നിദ്ധ്യമാകുകയാണ്‌ ഐശ്വര്യ ലക്ഷ്മി.  മായാനദി എന്ന ടൊവിനോ ചിത്രത്തിലൂടെ ഐശ്വര്യയ്ക്ക് ലഭിച്ച ജനപ്രീതി വളരെ വലുതാണ്. തനിക്ക് മുമ്പൊരിക്കല്‍ സംഭവിച്ച അബന്ധം പങ്കുവയ്ക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സിനിമയില്‍…

മലയാള സിനിമയില്‍ നിറ സാന്നിദ്ധ്യമാകുകയാണ്‌ ഐശ്വര്യ ലക്ഷ്മി.  മായാനദി എന്ന ടൊവിനോ ചിത്രത്തിലൂടെ ഐശ്വര്യയ്ക്ക് ലഭിച്ച ജനപ്രീതി വളരെ വലുതാണ്. തനിക്ക് മുമ്പൊരിക്കല്‍ സംഭവിച്ച അബന്ധം പങ്കുവയ്ക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സിനിമയില്‍ എത്തുന്നതിന് മുമ്പ് നടന്‍ പൃഥ്വിരാജിനെ രാജപ്പന്‍ എന്ന് കളിയാക്കി സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ടതിനെക്കുറിച്ചാണ് ഐശ്വര്യയുടെ പ്രതികരണം.

യഥാര്‍ത്ഥത്തില്‍ താനല്ല ആ ടേം കോയിന്‍ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് താനും അതേറ്റുപിടിച്ചിട്ടുണ്ട്. അതിന് ശേഷം തനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയില്‍ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്.

അന്ന് തനിക്ക് ചെയ്യാന്‍ പറ്റുന്നത് മാപ്പ് അപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുക എന്നത് തന്നെയായിരുന്നു. അത് താന്‍ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് താന്‍ മാറ്റുകയും ചെയ്തു.

ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയില്‍ താന്‍ ഒന്നും ചെയ്യില്ല. അത് തനിക്ക് ഉറപ്പുണ്ട്. ആ ഒരു ദിവസം താന്‍ വിഷമത്തിലായിരുന്നു. പിന്നെ ഓക്കെയായി, ഐശ്വര്യ ലക്ഷ്മി പറയുന്നു.