Local News

ഇപ്പോഴത്തെ പുതിയ പിള്ളേർ പുതിയൊരു രീതിയിലാണ് സോഷ്യൽ കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുളളത്

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ, അതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ കൂടിയാണ് ശ്രീലക്ഷ്‌മി, ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ശ്രീലക്ഷ്മിയുടെ പോസ്റ്റ് വായിക്കാം,

ഞാൻ സാധാരണ fb ഫോട്ടോയുടെ ലൈക്ക് നോക്കാറുണ്ടെങ്കിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉളള സെയിം പോസ്റ്റിന്റെ ലൈക്കിനെ കംപയർ ചെയ്ത് നോക്കാറൊന്നുമില്ല. Moreover ഞാനൊരു ഫേസ്ബുക്ക് ജീവിയാണ് . ഇൻസ്റ്റഗ്രാം വല്ലപ്പോഴും മാത്രമേ കയറാറുളളൂ… ഒന്നാമത്തെ കാര്യം അതിൽ അത്ര പൊളിറ്റിക്സ് ഉളള സ്പേസാണെന്ന് തോന്നീട്ടില്ല.പിന്നേ 13-28 വയസ്സുളളവരാണ് ഇൻസ്റ്റ കൂടുതലായി ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. അതിലും ടീനേജ് പിള്ളേരാണെന്ന് തോന്നുന്നു കൂടുതൽ ഉപയോഗിക്കുന്നത്. ഇന്നലെ ഈ പ്രൊഫൈൽ പിക് ഇട്ടതിന് ശേഷം ഞാൻ ചുമ്മാ ഇൻസ്റ്റയിലും എടുത്ത് ഇട്ടുനോക്കി. ഇന്ന് രാവിലെ നോക്കിയപ്പോൾ Fb യിൽ 500 ലൈക്ക് കിട്ടിയ പോസ്റ്റിന് ഇൻസ്റ്റയിൽ 1600+ ലൈക്ക്.

 

ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് ഈ ന്യൂ ജെനറേഷൻ പിള്ളേർക്ക് ആർത്തവ രക്തമൊക്കെ സില്ലി മാറ്ററാണ് എന്നാണ്. ഫേസ്ബുക്കിൽ കൂടുതൽ പേരും #മനസ്സുകൊണ്ട് തന്തമാരും തളളമാരും ആണ്. എത്ര ഊതി മിനുക്കാൻ നോക്കിയാലും മനസ്സിന്റെ ആഴത്തിൽ കിടക്കുന്ന; അവർക്ക് കിട്ടിയ സോഷ്യൽ കണ്ടീഷനിങ്ങ് മറനീക്കി പുറത്ത് ചാടും. Bcz in their childhood they were told that menstruation is impure. പക്ഷേ ഇപ്പോഴത്തെ പുതിയ പിള്ളേർ പുതിയൊരു രീതിയിലാണ് സോഷ്യൽ കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുളളത്. അവർക്ക് കിട്ടുന്ന സോഷ്യൽ മീഡിയ എക്സ്പോഷറുകളുടേയും സെൽഫ് എക്സ്പ്ലോറേഷന്റേയും sex education ഡിസ്കഷനുകളുടേയും ഒക്കെ ഫലമാകാം അത്. To all മനസ്സുകൊണ്ട് പ്രായം ആയവരോട്, കാലം മാറുമ്പോൾ പുറകേ വരുന്ന പിള്ളേര് പറയുന്നതിനെ എതിർക്കുന്ന അമ്മാവൻ സിൻഡ്രം നമ്മൾ മാറ്റേണ്ടതുണ്ട്. ചുമ്മാ എതിർക്കാതെ പിള്ളേരുകളിയിൽ കാര്യമുണ്ടോ എന്നും കൂടി ചിന്തിക്കണം.

https://www.facebook.com/sreelakshmi.arackal?__cft__[0]=AZW3D3PP9iz8-xZAY6uK6V3uiePKEWD3TTjn6Q0wNNoot_yfiR-jKBZUq0Q5FZGehi_UUDW-DL_Yhwfzt__C29CKUPy_KA-5fEjKrBpbbfIpfWU6GR1d3nYgagv9VFVK2yY&__tn__=-]C%2CP-R

Trending

To Top