സീത കല്യാണത്തിലെ കല്യാൺ തിരിച്ച് വന്നു, പുതിയ താരത്തിനെ വരവേറ്റ് ആരാധകർ

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സീത കല്യാണം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, അമ്മയുടെ മരണശേശം കുടുംബം നോക്കുന്ന സഹോദരിയും പിന്നെ അവളെ കല്യാൺ വിവാഹം കഴിക്കുന്നതുമാണ് സീരിയലിന്റെ പ്രമേയം, ബിബിഗ്‌ബോസ് താരം…

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സീത കല്യാണം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, അമ്മയുടെ മരണശേശം കുടുംബം നോക്കുന്ന സഹോദരിയും പിന്നെ അവളെ കല്യാൺ വിവാഹം കഴിക്കുന്നതുമാണ് സീരിയലിന്റെ പ്രമേയം, ബിബിഗ്‌ബോസ് താരം അനൂപാണ് പരമ്പരയിൽ കല്യാൺ ആയി എത്തിയിരുന്നത്, സീത ആയി ധന്യയും ആയിരുന്നു, വളരെ പെട്ടെന്നായിരുന്നു പരമ്പര ഏറെ ശ്രദ്ധ നേടിയത്. രാജേശ്വരി, സ്വാതി, അജയ് എന്നിവരായി എത്തുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആയിരുന്ന. ഒരു പുതുമുഖ താരം ആയിട്ടായിരുന്നു അനൂപ് പരമ്പരയിൽ എത്തിയത്, വളരെ പ്രേക്ഷക പിന്തുണ അനൂപിന് ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ അനൂപ് പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു.

കല്യാണായി ഇനി എത്തുന്ന താരം ആരാണെന്ന് അറിയുവാൻ ഉള്ള തിടുക്കത്തിൽ ആയിരുന്നു ആരാധകർ, ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സീത കല്യാണം പരമ്പര, ഇപ്പോൾ സീതാ കല്യാണത്തിൽ കല്യാണായി എത്തിയിരിക്കുന്നത് അലിഫ് ഷായാണ്. ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ സീരിയലായ കുടുംബ വിളക്കിലൂടെയാണ് അലിഫ് പ്രേക്ഷക മനസിൽ സ്ഥാനമുറപ്പിച്ചത്. പിന്നീട് മഴവിൽ മനോരമ ചാനലിലെ നാമം ജപിക്കുന്ന വീട് എന്ന സീരിയലിൽ നായകനായി.

സീ കേരളയിൽ മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ പ്രാധാന കഥാപാത്രമായും എത്തുന്നുണ്ട്. താമരത്തുമ്പി, അല്ലിയാമ്പൽ, കുടുംബവിളക്ക്, നാമം ജപിക്കുന്ന വീട്, മിസ്സിസ് ഹിറ്റ്ലർ തുടങ്ങിയ സീരിയലുകളിലൂടെ അഭിനയത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞ സീതാ കല്യാണം എന്ന സീരിയലിൽ കല്യാണായി മലയാളികളുടെ സ്വീകരണമുറിയിലെത്തിയിരിക്കുകയാണ് അലിഫ് ഷാ. സീതാ കല്യാണത്തിലെ കല്യാണിൻ്റെ കുടുംബ വിശേഷങ്ങൾ ഉൾപ്പെടെയുള്ളവ അറിയണമെന്ന തരത്തിൽ അലിഫിന് ശക്തമായ പിന്തുണയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.