‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.’ പരിഹാസങ്ങളെ കുറിച്ച് ശ്രീവിദ്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. വളരെ പെട്ടെന്നായിരുന്നു ശ്രീവിദ്യ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കാസര്‍ഗോഡ് ആണ് ശ്രീവിദ്യയുടെ വീട്. തന്നെ ഒരുകാലത്ത് ചിലര്‍ കളിയാക്കിയിരുന്നുവെന്ന് ശ്രീവിദ്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. വളരെ പെട്ടെന്നായിരുന്നു ശ്രീവിദ്യ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കാസര്‍ഗോഡ് ആണ് ശ്രീവിദ്യയുടെ വീട്. തന്നെ ഒരുകാലത്ത് ചിലര്‍ കളിയാക്കിയിരുന്നുവെന്ന് ശ്രീവിദ്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷനു പഠിക്കുന്നു ഞാനപ്പോള്‍. സ്‌കൂള്‍കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി. സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല.

അതോടെ, ചിലര്‍ കളിയാക്കലും തുടങ്ങി, ‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.’ അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം. ഏവിയേഷന്‍ കോഴ്‌സിന്റെ അവസാന വര്‍ഷമാണ് ‘ഒരു പഴയ ബോംബ് കഥ’യില്‍ അവസരം വന്നത്. പിന്നീട് മമ്മൂക്കയുടെ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’. അതോടെ സിനിമയില്‍ തുടരാമെന്നു തീരുമാനിച്ചു.

പ്രേക്ഷകര്‍ എന്നെ കൂടുതല്‍ അറിഞ്ഞത് ‘സ്റ്റാര്‍ മാജിക്’ പ്രോഗ്രാമിലൂടെയാണ്. അതിനുമുന്‍പും അവതാരകയായി പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. മൊത്തം കിളി പോയ ആ അവതാരകയില്‍ കോമഡി പരിപാടിക്കു പറ്റിയ സ്പാര്‍ക് ഉണ്ടെന്നു തോന്നിയാകും ‘സ്റ്റാര്‍ മാജിക്കി’ലേക്കു വിളിച്ചത്.

ഒരു തവണ പോയി നോക്കാം എന്നു കരുതി. എപ്പിസോഡ് റിലീസായതോടെ ഞാനും സ്റ്റാറായി. ഇപ്പോഴിതാ, ‘നൈറ്റ് ഡ്രൈവ്’ സിനിമ കൂടി വന്നതോടെ എല്ലാം ഉഷാറെന്ന് ശ്രീവിദ്യ പറയുന്നു.