ഭാര്യക്ക് ഏറ്റവും സന്തോഷം നൽകുന്നത് അതാണ്, ഇപ്പോഴാണ് താൻ മനസ്സിലാക്കുന്നത് എന്ന് ഫ്രാന്‍സിസ് തോമസ്

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ സിത്താര എന്ന തേപ്പുകാരിയായി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ ശ്രുതി സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്, ഒട്ടും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഈ അവാർഡ്…

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ സിത്താര എന്ന തേപ്പുകാരിയായി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ ശ്രുതി സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്, ഒട്ടും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഈ അവാർഡ് ലഭിച്ചത് എന്ന് താരം പറഞ്ഞിരുന്നു,  ഇത്തവണത്തെ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാര്‍ഡ് ആയിരുന്നു ശ്രുതിയ്ക്ക് ലഭിച്ചത്. ആദ്യമായി ശ്രുതി ഡബ്ബ് ചെയ്തതിന് തന്നെ അവാർഡ് ലഭിച്ചത് ഒരുപാട് സന്തോഷം തന്നു എന്നുതാരം പറഞ്ഞിരുന്നു.ശ്രുതി തിരക്കഥ ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ‘ഇളമൈ ഇതോ ഇതോ’.

ജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്, മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിന്നും നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. അഭിനയത്തില്‍ തിളങ്ങി നിന്ന ശ്രുതിയ്ക്ക് ഇത്തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സ്വന്തം സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ആദ്യമായി മറ്റൊരാള്‍ക്ക് വേണ്ടി ശ്രുതി ഡബ്ബ് ചെയ്ത് ചിത്രത്തിലൂടെ തന്നെ അംഗീകാരം ലഭിക്കുകയായിരുന്നു. ഇനിയും വിശ്വസിക്കാന്‍ ഭാര്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് പറയുകയാണ് ശ്രുതിയുടെ ഭര്‍ത്താവും സംവിധായകനുമായ ഫ്രാന്‍സിസ് തോമസ്.

എന്റെ ഭാര്യ ശ്രുതി രാമചന്ദ്രന്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സ്വന്തമാക്കി. ഇത് വിശ്വസനീയമായ നേട്ടമാണ്. ശ്രുതിയൊരു ആര്‍ക്കിടെക്റ്റാണ്. എങ്കിലും അതിശയകരമായ കാര്യം അതൊന്നുമല്ല. അവള്‍ ബാഴ്‌സണലോണയിലെ പ്രശസ്തമായ ഐഎഎസി സ്‌കൂളില്‍ നിന്ന് മാസ്റ്റേഴ്‌സ് ഓഫ് സസ്റ്റെയിനബിള്‍ ഡിസൈനില്‍ ക്ലാസോട് കൂടെ ബിരുദം നേടി. അവളൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റല്ല, നടിയാണെന്നും ഫ്രാന്‍സിസ് പറയുന്നു.