Film News

അത് കണ്ടപ്പോൾ കണ്ണുതള്ളിപ്പോയി, പിറ്റേന്ന് മുതൽ അവനെ കാണുമ്പോൾ പേടി ആയിരുന്നു, ഉർവശിയുടെ വെളിപ്പെടുത്തൽ

ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അഭിനയിച്ച നടിയാണ് ഉർവ്വശി, നിരവധി ഹിറ്റ് സൈനികൾ ആണ് ഉർവശി ഇതിനോടകം തന്റെ പേരിൽ സ്വന്തമാക്കിയത്. നായികാ വേഷത്തിൽ അഭിനയം തുടങ്ങിയ ഉർവശി ഇപ്പോൾ ‘അമ്മ വേഷങ്ങളിൽ എത്തി ചേർന്നിരിക്കുകയാണ്. സിനിമയിൽ എത്തിയ ഉർവശി മനോജ് കെ ജയനുമായി പ്രണയത്തിൽ ആകുകയും പിന്നീട് സിനിമയിൽ നിന്ന് ഒഴിവായി നിൽക്കുകയും ആയിരുന്നു. എന്നാൽ ഇവരുടെ ദാമ്പത്യം അധിക നാൾ നീണ്ടു നിന്നില്ല, മനോജ്‌ കെ ജയനുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ഉർവശി വീണ്ടും സിനിമയില്‍ തിരിച്ചെത്തി.ഇപ്പോൾ നിരവധി കഥാപാത്രങ്ങളുമായി തിരക്കിലാണ് ഉർവ്വശി,

ചെന്നൈയിലെ സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ പത്താം ക്ലാസില്‍ പഠിച്ചിരുന്ന ഒരു പയ്യാനാണ് തനിക്ക് കത്ത് തന്നതെന്ന് നടി പറയുന്നു. അപ്പോള്‍ അയാള്‍ തനിക് കവിത പോലെ എഴുതി അയച്ചു. ‘കവിയാണ് നോവുമെന്‍ ആത്മാവില്‍’ എന്ന് തുടങ്ങുന്ന പാട്ടാണ് അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നത്. ആ പാട്ടിന്റെ നാല് വരി മാത്രം എഴുതി താഴെ പേരും എഴുതി. അത് കണ്ട് കണ്ണ് തള്ളിപ്പോയി. പിന്നാലെ ആങ്ങളയുള്‍പ്പെടെ ഒരു മൂന്നാല് പിളേളര് പോയി അവനെ ശരിയാക്കി. അവനോട് എനിക്ക് സഹതാപമൊന്നും തോന്നിയിരുന്നില്ല. പിറ്റേന്ന് കാണുമ്പോ എനിക്ക് പേടി തോന്നി. ഇവന്‍ വീണ്ടും ഇടികൊളളാനായിട്ടാണല്ലോ വരുന്നത്. പിന്നെ സ്‌കൂളൊക്കെ കഴിഞ്ഞു. ഇപ്പോ എവിടെയാണാവോ പാവം. അയാള് ഇപ്പോ മക്കളെ ഒകെ കെട്ടിച്ചയച്ച് കാണും. തന്റെ പേര് കവിത ആയതുകൊണ്ടാണ് അയാള്‍ അത് എഴുതിയത് എന്നും ഉര്‍വശി പറയുന്നു.

ഇപ്പോൾ സിനിമകളുമായി ഏറെ തിരക്കിലാണ് താരം, മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്, താരത്തിന് ഇപ്പോൾ തമിഴ് നാട്ടിലും ആരാധകർ ഏറെയാണ്, താൻ സിനിമയിലേക്ക് വന്നു എന്നാൽ മകൾ കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കാൻ താൻ സമ്മതിക്കില്ല എന്നും ഉർവശി പറയുന്നു. ന്‍ സിനിമയില്‍ എത്തിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടല്ല അത്കൊണ്ട് മകളും സിനിമയില്‍ എത്തുന്നതിനോട് താല്പര്യമില്ലന്നാണ് താരം പറയുന്നത്.  എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ എല്ലാം തന്നെ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തുമെന്നും ഉർവശി വ്യക്തമാക്കുന്നു .

Trending

To Top