ഞങ്ങളുടെ മിഡ്‌നെറ്റ് ഫൺ, വൈറലായി അനുസിത്താരയുടെ പുത്തൻ വീഡിയോ

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു,…

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു, അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുവാൻ അനുവിന് കഴിഞ്ഞു, നിരവധി ആരാധകർ ആണ് അനുവിന് ഇപ്പോൾ ഉള്ളത്,ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു.

നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനുവിന്റെ സൗന്ദര്യം.മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം വിഷ്ണുവിന്റെ പിന്തുണയോടെ ആണ് അനുസിത്താര തന്റെ അഭിനയം തുടർന്നത്,വിഷ്ണു ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ താൻ ഒതുങ്ങി പോകുമായിരുന്നു എന്ന് ആണ് നേരത്തെ പറഞ്ഞിട്ടുണ്ട്. കാവ്യാ മാധവൻ സിനിമയിൽ നിന്നും മാറിനിന്ന സമയത്താണ് അനുസിത്താര സിനിമയിലേക്ക് കടന്നു വരുന്നത്, കാവ്യയുടെ പിന്തുടർച്ചക്കാരി ആരാണെന്ന ചോദ്യത്തിനും അനു എന്നാണ് എല്ലാവരും മറുപടി പറയുന്നത്.എന്നാൽ അനുസിത്തര സിനിമയിലേക്ക് എത്തിച്ചേരുന്നത് ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം അഭിനയിച്ച് കൊണ്ടാണ്,

താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോസും വീഡിയോകളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോഴിതാ അനിയത്തി അനു സൊനാരയ്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ‘ക്വീന്‍’ എന്ന ചിത്രത്തിലെ ‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ’ എന്ന പാട്ടുപാടി ഡാന്‍സ് ചെയ്യുകയാണ് രണ്ടാളും. ‘മിഡ് നൈറ്റ് ഫണ്‍’ എന്നാണ് അനു സിതാര വീഡിയോ പങ്കുവച്ച്‌ കൊണ്ട് കുറിക്കുന്നത്.  ഇതിനു മുൻപും അനുസിത്താരയും സഹോദരിയും തമ്മിലുള്ള വീഡിയോ വൈറൽ ആയിരുന്നു.

അനുസിത്താരക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്, അതിൽ തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്, തന്റെ വീട്ടിലെ കൃഷിയും വിളവെടുപ്പും അനുസിത്താര യൂടുബ് ചാനലിൽ കൂടി പുറത്ത് വിടാറുണ്ട്, അടുത്തിടെ താരം തന്റെ വീട്ടിലെ തണ്ണിമത്തന്റെ വിളവ് എടുത്തത് യൂട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു, വലിയ സപ്പോർട്ടായിരുന്നു താരത്തിന് ലഭിച്ചത്