പ്രണയം തകർന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് സ്റ്റാർ മാജിക് താരം അന്ന

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ നടിയാണ് അന്ന ചാക്കോ. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് എന്ന മലയാളികൾക്കിടയിൽ ശ്രദ്ധക്കപ്പെടുന്നത്. ജിവിതത്തിൽ തനിക്കുണ്ടായിരുന്ന ഒരു പ്രണയ പരാജയത്തെക്കുറിച്ചാണ് അന്നയിപ്പോൾ വെളിപ്പെടുത്തുന്നത്. ഒരു ടി…

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ നടിയാണ് അന്ന ചാക്കോ. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് എന്ന മലയാളികൾക്കിടയിൽ ശ്രദ്ധക്കപ്പെടുന്നത്. ജിവിതത്തിൽ തനിക്കുണ്ടായിരുന്ന ഒരു പ്രണയ പരാജയത്തെക്കുറിച്ചാണ് അന്നയിപ്പോൾ വെളിപ്പെടുത്തുന്നത്. ഒരു ടി വി ചാനലിലാണ് താരം മനസ്സ് തുറന്നത്.

പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എന്നും സിനിമയോട് താൽപര്യമുള്ള ആളാണ് ഞാൻ. അതുകൊണ്ട് അസോസിയേറ്റായി പാർട്ട് ടൈം ജോലി ചെയ്യുന്ന ആളുമായി ഞാൻ പ്രണയത്തിലായി. എറണാകുളത്ത് വച്ചാണ് അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും എന്നാണ് അന്ന പറയുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാൻ ഞാൻ താൽപര്യപ്പെടുന്നില്ലെന്നും അന്ന സൂചിപ്പിച്ചു.

എന്ത് ചെയ്താലും ഞാൻ എന്റെ അമ്മയോട് പറയും. ഈ ബന്ധത്തെ കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു. പക്ഷെ ബ്രേക്കപ്പ് ആയതിനെ പറ്റിയോ അതിന് ശേഷം ഞാൻ അനുഭവിച്ച പ്രശ്നങ്ങളും അമ്മയോട് പറഞ്ഞിരുന്നില്ല. വീട്ടിൽ നിന്ന് എതിർപ്പ് ഉണ്ടെങ്കിലും അയാളോടൊപ്പം ജീവിക്കണം എന്നായിരുന്നു എന്റെ തീരുമാനം.

എന്നാൽ എന്നെ പ്രണയിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു. പക്ഷെ അത് ബ്രേക്കപ്പായി. എന്ത് കാരണം കൊണ്ടാണെങ്കിലും അയാൾക്കൊപ്പമുള്ള ജീവിതം ഞാൻ ആ ഗ്രഹിച്ചിരുന്നു. അതുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആവാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആ ബന്ധം മുന്നോട്ട് പോയി. അതിനിടയിലും അയാൾ വേറെരൊളെ പ്രണയിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെടുകയും വേർപിരിയാൻ തീരുമാനിക്കുകമായിരുന്നു.

ആ ബ്രേക്കപ്പിൽ നിന്നും കരകയറാൻ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നെന്നാണ് അന്ന പറഞ്ഞത്. അതിന് ശേഷം കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതോടെ അതൊക്കെ ഓവർകം ചെയ്യാനും ശീലിക്കുകയായിരുന്നു വെന്നും അന്ന പറയുന്നു.