‘ഇന്ത്യന്‍ മണി ഹീസ്റ്റ്’- വരന്റെ നോട്ടുമാലയില്‍ നിന്നും പണം മോഷ്ടിച്ച് യുവാവ്- വീഡിയോ

വിവാഹത്തിനിടെ മോഷണം നടത്തുന്ന യുവാവിന്റെ വീഡിയോ പുറത്തു വന്നു. ഇന്ത്യന്‍ മണി ഹീസ്റ്റ് എന്നാണ് ചിലര്‍ ഈ മോഷണത്തെ വിശേഷിപ്പിക്കുന്നത്. വരന്റെ നോട്ടുമാലയില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാവുന്നത്. വേദിയില്‍…

stealing-cash-from-grooms-garland-video

വിവാഹത്തിനിടെ മോഷണം നടത്തുന്ന യുവാവിന്റെ വീഡിയോ പുറത്തു വന്നു. ഇന്ത്യന്‍ മണി ഹീസ്റ്റ് എന്നാണ് ചിലര്‍ ഈ മോഷണത്തെ വിശേഷിപ്പിക്കുന്നത്. വരന്റെ നോട്ടുമാലയില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാവുന്നത്. വേദിയില്‍ ഇരിക്കുന്ന വരന്റെ കഴുത്തിലെ നോട്ടുമാലയില്‍ നിന്നുമാണ് പണം മോഷ്ടിക്കുന്നത്. വീഡിയോയിലുള്ള വ്യക്തികള്‍ ആരാണെന്നോ സ്ഥലം എവിടെയാണെന്നോ വ്യക്തമല്ല.

 

View this post on Instagram

 

A post shared by Meemlogy (@meemlogy)

വേദിയിലിരിക്കുന്ന വരനു ചുറ്റിലും നിരവധി ആളുകളുണ്ട്. വരന്റെ കഴുത്തില്‍ നിറയെ നോട്ടുമാലകളാണ്. കൂടെയുള്ള ബന്ധുക്കള്‍ സംസാരിക്കുന്നതു ശ്രദ്ധിച്ച് ഇരിക്കുകയാണ് വരന്‍. ഇതിനിടയിലാണ് അടുത്ത് ഇരിക്കുന്ന യുവാവ് ഈ മലയില്‍നിന്നും നോട്ടുകള്‍ അടര്‍ത്തി എടുക്കുന്നത്. വരന്‍ തിരിഞ്ഞു നോക്കിയതിനാല്‍ ആദ്യ ശ്രമം പരാജയപ്പെട്ടു. എങ്കില്‍ വൈകാതെ ഏതാനും നോട്ട് സ്വന്തം പോക്കറ്റിലാക്കുന്നതില്‍ യുവാവ് വിജയിച്ചു. വരന്റെ കൂട്ടുകാരനോ ബന്ധുവോ ആണെന്ന് ഉറപ്പാണെന്നും എന്നാലും ഈയൊരു സന്ദര്‍ഭത്തില്‍ മോഷണത്തിന് ഒരുങ്ങിയ വ്യക്തി ചില്ലറക്കാരനല്ലെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.