കെ.ജി.എഫ് നിര്‍മ്മാതാക്കളുടെ അടുത്ത ചിത്രം..!! സംവിധാനം സുധ കൊങ്കര..!!

കെ.ജി.എഫ് എന്ന സിനിമയിലൂടെ ഹൊംബാളെ ഫിലിംസ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ കെ.ജി.എഫ് രണ്ടാം ഭാഗത്തിലൂടെ കോടികള്‍ വാരിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. സുധ…

കെ.ജി.എഫ് എന്ന സിനിമയിലൂടെ ഹൊംബാളെ ഫിലിംസ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ കെ.ജി.എഫ് രണ്ടാം ഭാഗത്തിലൂടെ കോടികള്‍ വാരിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. സുധ കൊങ്കരയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്കാണ് ഹൊംബാളെ ഫിലീംസ് നിര്‍മ്മാതാക്കളായി എത്തുന്നത്.

സുധയുടെ സുരറൈ പോട്ര് എന്ന സിനിമ പോലെ പുതിയ ചിത്രവും സംഭവ കഥകളെ അടിസ്ഥാനമാക്കി ഒരുക്കുന്നതാണ് എന്നാണ് വിവരം. ഇതേ കുറിച്ച് ഒരു കുറിപ്പും നിര്‍മ്മാണ കമ്പി പുറത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ മുന്‍ ചിത്രങ്ങള്‍ പോലെ പുതിയ പ്രോജക്റ്റും രാജ്യമാകെ ശ്രദ്ധ നേടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് പ്രഖ്യാപനത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെയാണ് കന്നഡ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നിന്ന ഹൊംബാളെ ഫിലിംസിന്റെ പേര് ഇപ്പോള്‍ രാജ്യമാക ഉയര്‍ന്നു കേള്‍ക്കുന്നത്. ഏഴോളം സിനിമകള്‍ ഇതിനോടകം തന്നെ സംവിധാനം ചെയ്ത സുധ കൊങ്കര എന്ന സംവിധായിക ഒരു പുതിയ സിനിമയും ആയി എത്തുമ്പോള്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷ വളരെ അധികമാണ്.

സിനിമാ പ്രേമികള്‍ക്കിടയില്‍ കെ.ജി.എഫ് തരംഗം ശക്തമാകുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന മറ്റൊരു സിനിമ എന്ന നിലയില്‍ ആരാധകര്‍ സുധാ കൊങ്കരയുടെ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്.