എനിക്ക് പതിനഞ്ച് വയസ്സ് തികഞ്ഞ സമയത്തായിരുന്നു എന്നെ സോമൻ വിവാഹം കഴിച്ചത്

മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞാടിയ നടനായിരുന്നു എംജി സോമൻ. പൗരുഷുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൻ പ്രത്യേക മിടുക്കുണ്ടായിരുന്നു സോമന്. മലയാള സിനിമയിൽ ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ…

മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞാടിയ നടനായിരുന്നു എംജി സോമൻ. പൗരുഷുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൻ പ്രത്യേക മിടുക്കുണ്ടായിരുന്നു സോമന്. മലയാള സിനിമയിൽ ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ ബഹുമതിയും എം ജി സോമനാണ്. പഠനത്തിനു ശേഷം എയർഫോഴ്‌സിൽ ചേർന്ന് സോമശേഖരൻ നായർ റിട്ടയർമെന്റിനു ശേഷം നാടകാഭിനയത്തിലേക്കും പിന്നീട് സിനിമയിലേക്കുമെത്തുകയായിരുന്നു. 1973ൽ പിഎം മേനോന്റെ ഗായത്രിയിലൂടെ അഭിനയരംഗതെത്തിയ സോമൻ കെഎസ് സേതുമാധവന്റെ ചട്ടക്കാരിയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തുടർന്ന് ഏറെ തിരക്കുള്ള നടനായി സോമൻ മാറി. ഒരു വർഷം 42 ചിത്രങ്ങളിൽ വരെ അഭിനയിച്ചു. 1975ൽ സംസ്ഥാനത്തെ മികച്ച സഹനടനായും 1976ൽ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. 1997 ൽ ഇറങ്ങിയ ജോഷിയുടെ ലേലം ആയിരുന്നു സോമൻ അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തെ സോമൻ അവിസ്മരണീയമാക്കിയ കഥാപാത്രമാണ്.

ഇപ്പോൾ സോമനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിൽ കൂടിയാണ് സോമന്റെ ഭാര്യ സുജാത അദ്ദേഹത്തെ കുറിച്ച് പറയുന്നത്. പതിനഞ്ചാം വയസിലായിരുന്നു സോമാനുംയുള്ള തന്റെ വിവാഹം എന്നാണ് സുജാത പറയുന്നത്, അദ്ദേഹം വളരെ സ്നേഹമുള്ള ഒരു മനുഷ്യൻ ആയിരുന്നു, ജീവിതത്തിൽ എനിക്ക് അദ്ദേഹം പൂർണ സ്വാതന്ത്ര്യം തന്നു. മരിക്കുന്നത് വരെ ഒരു കാര്യവും ചെയ്യരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല, ആ ഒരു കാരണം കൊണ്ട് തന്നെ ആരും എന്നോട് നോ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല എന്നാണ് സുജാത പറയുന്നത്.

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ആയി അദ്ദേഹം ജോലി ചെയ്യുന്ന സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസ് തികഞ്ഞതെ ഉണ്ടായിരുന്നുള്ളൂ, അന്ന് അദ്ദേഹം ഷൂട്ടിംഗ് സെറ്റിലേക്ക് എന്നെയും കൊണ്ട് പോകുമായിരുന്നു, അത് കൊണ്ട് തന്നെ സിനിമ മേഖലയിൽ ഉള്ള മിക്കവാറുമായി എനിക്ക് അടുത്ത സൗഹൃദം ഉണ്ട്, ആ സൗഹൃദം ഇപ്പോഴും തുടർന്ന് പോകുന്നു. നല്ലൊരു ഭർത്താവ് മാത്രമല്ല നല്ലൊരു അച്ഛൻ കൂടി ആയിരുന്നു അദ്ദേഹം എന്നാണ് സുജാത പറയുന്നത്