‘സായ്കുമാറിന് പകരം മോഹന്‍ലാല്‍ അന്വേഷണഉദ്യോഗസ്ഥനായി വന്നിരുന്നെങ്കില്‍ ചിത്രം മറ്റൊരു തലത്തിലേയ്ക്ക് പോയേനെ’ കുറിപ്പ്

കെ ജി ജോര്‍ജ് ചിത്രം ഈ കണ്ണികൂടി എന്ന ചിത്രത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘പുതുമുഖങ്ങളോ,താരതമ്യേന പുതുമുഖങ്ങളോ ആയിരുന്നു ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ ചെയ്തത്. ഇവര്‍ക്കൊപ്പം തിലകന്‍, സുകുമാരി, മുരളി തുടങ്ങിയ പ്രമുഖരും…

കെ ജി ജോര്‍ജ് ചിത്രം ഈ കണ്ണികൂടി എന്ന ചിത്രത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘പുതുമുഖങ്ങളോ,താരതമ്യേന പുതുമുഖങ്ങളോ ആയിരുന്നു ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ ചെയ്തത്. ഇവര്‍ക്കൊപ്പം തിലകന്‍, സുകുമാരി, മുരളി തുടങ്ങിയ പ്രമുഖരും അണിനിരന്നു. കേന്ദ്രകഥപാത്രമായ സൂസനായി വന്ന അശ്വിനിയെന്ന നടിയും കഥാപാത്രത്തെപ്പോലെ അകലമരണത്തിലേയ്ക്ക് പോയത് ദുഖകരമായ ഒരോര്‍മ്മയെന്നും കുറിപ്പില്‍ പറയുന്നു.

കെ ജി ജോർജിന്റെ ചിത്രങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ, വിലയിരുത്തപ്പെടാതെ പോകുന്ന ഒരു ഒന്നാന്തരം ത്രില്ലർ..
ഈ കണ്ണികൂടി…
നഗരത്തിലെ കുപ്രസിദ്ധയായ ഒരു സ്ത്രീയുടെ ദുരൂഹമരണത്തിൽ നിന്നാരംഭിക്കുന്ന ചിത്രം പലപലവഴിത്തിരിവുകളുലൂടെ പ്രേക്ഷകനെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്തേയ്ക്കെത്തിക്കുന്നതാണ് കഥാഗതി.
പത്രപ്രവർത്തനായ എസ്.ഭാസുരചന്ദ്രനും
സംവിധായകനും ചേർന്നൊരുക്കിയ പഴുതടച്ച തിരക്കഥയിൽ ചിത്രം മികവിലേക്കുയർന്നു.
പുതുമുഖങ്ങളോ,താരതമ്യേന പുതുമുഖങ്ങളോ ആയിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങൾ ചെയ്തത്. ഇവർക്കൊപ്പം തിലകൻ, സുകുമാരി, മുരളി തുടങ്ങിയ പ്രമുഖരും അണിനിരന്നു. കേന്ദ്രകഥപാത്രമായ സൂസനായി വന്ന അശ്വിനിയെന്ന നടിയും കഥാപാത്രത്തെപ്പോലെ അകലമരണത്തിലേയ്ക്ക് പോയത് ദുഖകരമായ ഒരോർമ്മ..
ഏറെ പുകഴ്‌പെറ്റ ആ കെ ജി ജോർജ് ടച്ച്ഉള്ള അവസാനചിത്രം കൂടിയായിരുന്നു ഇത്. നീണ്ട ഇടവേളയ്ക്കുശേഷം ചെയ്ത ‘ഇലവങ്കോട് ദേശ’മാകട്ടെ അദേഹത്തിന്റെ യശസ്സിന് മങ്ങലേൽപ്പിക്കുകയാണ് ചെയ്തത്..
NB:സായ്‌കുമാറിന് പകരം മോഹൻലാൽ അന്വേഷണഉദ്യോഗസ്ഥനായി വന്നിരുന്നെങ്കിൽ ചിത്രം മറ്റൊരു തലത്തിലേയ്ക്ക് പോയേനെ എന്ന വ്യക്തിപരമായ അഭിപ്രായം കൂടി പങ്കുവെയ്ക്കുന്നു..
നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ത്രില്ലർ…