‘സ്റ്റാലിന്‍ സിനിമവിട്ട് മുഴുവന്‍ സമയരാഷ്ട്രീയക്കാരനായത് ചരിത്രം’ കുറിപ്പ്

മൂന്നുഭാര്യമാരിലായി കരുണാനിധിക്ക് ആറുമക്കളുണ്ടായിരുന്നെങ്കിലും തമിഴ്‌നാട് രാഷ്ട്രീയത്തെ ദശകങ്ങളോളം ഉള്ളംകയ്യില്‍ സൂക്ഷിച്ച രാഷ്ട്രീയ ചാണക്യന്റെ പിന്ഗാമിയായാകാനുള്ള നിയോഗം എംകെ സ്റ്റാലിനെന്ന മകനായിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട് മുഖ്യമന്ത്രിയായ എംകെ സ്റ്റാലിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലാവുന്നത്.…

മൂന്നുഭാര്യമാരിലായി കരുണാനിധിക്ക് ആറുമക്കളുണ്ടായിരുന്നെങ്കിലും തമിഴ്‌നാട് രാഷ്ട്രീയത്തെ ദശകങ്ങളോളം ഉള്ളംകയ്യില്‍ സൂക്ഷിച്ച രാഷ്ട്രീയ ചാണക്യന്റെ പിന്ഗാമിയായാകാനുള്ള നിയോഗം എംകെ സ്റ്റാലിനെന്ന മകനായിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട് മുഖ്യമന്ത്രിയായ എംകെ സ്റ്റാലിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലാവുന്നത്.

എം കെ സ്റ്റാലിൻ എന്ന പ്രണയനായകൻ..
എഴുപത്തിയഞ്ചോളം തിരക്കഥകൾ രചിച്ച എം.കരുണാനിധിയുടെ മക്കൾക്ക് ചലച്ചിത്രലോകം സുപരിചിതമായിരുന്നു . മൂത്തമകൻ എം കെ മുത്തുവിനെ 70കളുടെ തുടക്കത്തിൽ നായകനായിഉയർത്തിക്കൊണ്ട് വരാനുള്ള കരുണാനിധിയുടെ ശ്രമം പരാജയത്തിലാവസാനിക്കുകയായിരുന്നു. ഏതാനും ചിത്രങ്ങളിൽ നായകനായെങ്കിലും നാട്ടുകാർക്ക് പയ്യനോട് അത്ര മതിപ്പുപോരയെന്ന് തോന്നിയതിനാൽ കലൈഞ്ജർ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു..
അടുത്ത ഊഴം സ്റ്റാലിന്റേതായിരുന്നു. 1984ലെ നിയമസഭാതിരഞ്ഞെടുപ്പിൽ തൗസന്റ്ലൈറ്റ്സ് മണ്ഡലത്തിൽ പരാജയപ്പെട്ട് ഡി എം കെ യുവജനവിഭാഗത്തിന്റെ ചുമതലയുമായി കഴിയുമ്പോഴാണ് സ്റ്റാലിൻ സിനിമയിൽ ഒരു കൈ നോക്കിയത്. ‘ഒരേ രക്ത’മായിരുന്നു അരങ്ങേറ്റ ചിത്രം. കരുണാനിധി തന്നെയായിരുന്നു തിരക്കഥാകൃത്ത്. സിനിമയിൽ സഹോദരന്റെ വഴിപിന്തുടരാനായിരുന്നു സ്റ്റാലിന്റെ യോഗം.. രണ്ടു മൂന്ന് സിനിമകളിലും രണ്ടു ടീവി സീരിയലുകളിലും വേഷമിട്ടശേഷം സ്റ്റാലിൻ സിനിമവിട്ട് മുഴുവൻ സമയരാഷ്ട്രീയക്കാരനായത് ചരിത്രം..