ബാല്‍ക്കണിയില്‍ നിന്ന് ആത്മഹത്യാ ശ്രമം; വലിച്ചു കയറ്റി കുടുംബാംഗങ്ങള്‍- വീഡിയോ

ബാല്‍ക്കണിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി. യുപിയിലെ ഗാസിയാബാദിലുള്ള യുവാവ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്ന വീഡിയോ പുറത്തുവന്നു. വീട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച…

ബാല്‍ക്കണിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി. യുപിയിലെ ഗാസിയാബാദിലുള്ള യുവാവ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്ന വീഡിയോ പുറത്തുവന്നു. വീട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി.

രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ അയാളുടെ കൈ പിടിച്ച് വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

ഗാസിയാബാദിലെ ലോണിയുടെ ഇക്രം നഗറിലാണ് സംഭവം. ഐഐഎസ് ഗുര്‍മീത് സിംഗ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തു, ‘ഇത് ഗുരുതരമാണ്… ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ഒരാള്‍ ബാല്‍ക്കണിയില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിനിടയില്‍ ആളുകള്‍ അവനെ വലിച്ചിഴച്ച് രക്ഷിച്ചു.’ വെന്നാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്.

https://twitter.com/Gurmeet_Singh33/status/1515521019775127557?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1515521019775127557%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatimes.com%2Ftrending%2Fwtf%2Fghaziabad-man-found-hanging-from-balcony-rescued-567199.html

ബാല്‍ക്കണിയില്‍ തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടയുടന്‍ ഭാര്യ പോലീസിനെ വിളിച്ചു. അതേസമയം ഇയാളുടെ കുടുംബാംഗങ്ങളും സമീപവാസികളും ഒന്നാം നിലയിലെത്തിയ ആളെ മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. ‘ഒരിക്കലും വിവാഹം കഴിക്കരുത്.’ എന്നാണ് ഇതിലൊരാളുടെ കമന്റ്.