‘ആലിയുടെ അച്ഛനും അമ്മയും ആയതില്‍ ഞങ്ങള്‍ അനുഗ്രഹീതര്‍’! മകളെ കുറിച്ച് സുപ്രിയ

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയുടെ എട്ടാം പിറന്നാള്‍ ആഘോഷം നടന്നത്. മാലദ്വീപിലെ ഡബ്ല്യൂ മാല്‍ദീവ്‌സ് ബീച്ച് റിസോര്‍ട്ടിലായിരുന്നു താരപത്രിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും പൃഥ്വി പങ്കുവച്ചിരുന്നു. പിറന്നാള്‍…

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയുടെ എട്ടാം പിറന്നാള്‍ ആഘോഷം നടന്നത്. മാലദ്വീപിലെ ഡബ്ല്യൂ മാല്‍ദീവ്‌സ് ബീച്ച് റിസോര്‍ട്ടിലായിരുന്നു താരപത്രിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും പൃഥ്വി പങ്കുവച്ചിരുന്നു.

പിറന്നാള്‍ ദിനത്തില്‍ മാത്രമേ താരപുത്രിയുടെ വ്യക്തമായ ചിത്രങ്ങള്‍ പൃഥ്വി പങ്കുവയ്ക്കാറുള്ളു. ആ പതിവ് ഇത്തവണയും താരം തെറ്റിച്ചില്ല. പതിവ് പോലെ മകളുടെ പുതിയ ചിത്രവും പിറന്നാള്‍ ആശംസകളും പൃഥ്വിരാജും സുപ്രിയയും പങ്കുവെച്ചിരുന്നു.

‘നീ എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കുമെന്നും ലോകത്തെ സ്നേഹിക്കുന്നവളായി നീ തുടരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു എന്നായിരുന്നു പിറന്നാള്‍ ആശംസയില്‍,

ഇപ്പോഴിതാ തന്റെ അച്ഛനും അമ്മയ്ക്കും സ്‌നേഹത്തില്‍ പൊതിഞ്ഞ നന്ദി അറിയിക്കുകയാണ് ആലി. മമ്മയും ഡാഡയും തനിക്കായി ചെയ്ത ഒരോ കാര്യങ്ങളും എടുത്തു പറഞ്ഞിരിക്കുകയാണ് ആലി.

പല സ്ഥലങ്ങളില്‍ കൊണ്ടുപോയതിനും തന്നോടൊപ്പം കളിച്ചതിനും അനുവാദം തന്നതിനും തന്നോടുള്ള സ്‌നേഹത്തിനുമെല്ലാം ഡാഡയ്ക്ക് നന്ദി അറിയിച്ചിരുന്നു. തനിക്ക് തന്ന പ്രോത്സാഹനങ്ങള്‍ക്കും സര്‍പ്രൈസുകള്‍ക്കും എല്ലാത്തിനും സഹായിക്കുന്നതിനുമൊക്കെ മമ്മയ്ക്കും നന്ദി അറിയിക്കുന്നുണ്ട്.

മകളുടെ ഡയറിയിലെ ഈ കുഞ്ഞു കുറിപ്പ് സുപ്രിയയാണ് പങ്കുവച്ചത്. ‘ആലിയുടെ അച്ഛനും അമ്മയുമായതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. അവള്‍ ഇങ്ങനെ കുറിപ്പുകള്‍ എഴുതുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ദാദ അവളെ വളരെയധികം അനുവദിക്കുന്നുവെന്നും മമ്മ അനുവദിക്കുന്നില്ലെന്നും ശ്രദ്ധിക്കുക!’ എന്നാണ് സുപ്രിയ കുറിച്ചത്.