Connect with us

Hi, what are you looking for?

Film News

കൊച്ചുണ്ണിയുടെ കാമുകി കാത്ത; ചിത്രങ്ങള്‍ പുറത്തു വിട്ട് നടി

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്തയായി എത്തി സിനിമയില്‍ തിളങ്ങിയിരിക്കുകയാണ് നടി മാധുരി ബ്രാഗന്‍സ. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മാധുരി. സിനിമയേയും തന്റെ കഥാപാത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയാനും മാധുരി മറന്നില്ല.

ബെംഗളൂര്‍ സ്വദേശിയായ മാധുരി ജോജു ജോര്‍ജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ്. അനൂപ് മേനോന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നടി അരങ്ങേറ്റം കുറിച്ചത്.

അതേസമയം പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിജു വില്‍സണ്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതം വരച്ചുകാണിക്കുന്നതോടൊപ്പം ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിന്റെ സാമൂഹികമായ പിന്നോക്കാവസ്ഥയും രാജസില്‍ബന്ധികളുടെ കൊള്ളരുതായ്മകളും ധീരമായി വെളിച്ചത്തെത്തിക്കുവാനും സിനിമ ആര്‍ജവം കാണിക്കുന്നു.

അതുകൊണ്ട് തന്നെ സംവിധായകന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്നുള്ള നിലയിലും വിനയനെ അടയാളപ്പെടുത്തുന്ന സിനിമയായി മാറുന്നു പത്തൊന്‍പതാം നൂറ്റാണ്ട്.

You May Also Like