നിങ്ങളാണോ പൃഥ്വിരാജ് അതോ ഞാന്‍ ആണോ പൃഥ്വി രാജ്: രസകരമായ അനുഭവം പങ്കുവെച്ച് സുരാജ്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചെത്തുന്ന, രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ജന ഗണ മന. ഡിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നേരിട്ട വെല്ലുവിളികളും സിനിമാ…

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചെത്തുന്ന, രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ജന ഗണ മന. ഡിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നേരിട്ട വെല്ലുവിളികളും സിനിമാ വിശേഷങ്ങളും പങ്കുവെയ്ക്കകുയാണ് താരങ്ങള്‍.

‘ചിത്രത്തിന്റെ കഥ തന്നെയാണ് എന്നെ ആകര്‍ഷിച്ചത്. പിന്നെ സംവിധായകനെ വളരെ നേരത്തെ അറിയാം. കഥ കേട്ടപ്പോള്‍ തന്നെ ഭയങ്കര ഇന്ററസ്റ്റിങ് ആയി തോന്നി. മറ്റേ വേഷം ചെയ്യുന്നത് ആരാണെന്ന് ഡിജോയോട് ചോദിച്ചപ്പോള്‍ ആളായിട്ടില്ലെന്നും എന്താണ് ചെയ്യുകയെന്നും ചോദിച്ചു, സുരാജ് പറയുന്നു.

പൃഥ്വിരാജുണ്ട്, ഒന്ന് പോയി പറഞ്ഞു നോക്കെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പറയില്ല, കാരണം ഞാന്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സാധനം ആളോട് വിളിച്ചുപറയേണ്ടതല്ലേ. അതുകൊണ്ട് നീ പോയ് പറഞ്ഞോ രണ്ട് വര്‍ഷമെടുക്കുമെന്ന് പറഞ്ഞു.

പക്ഷേ പോയി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രാജു എന്നെ വിളിച്ചു, അണ്ണാ ഞാന്‍ കഥ കേട്ടു, നിങ്ങളോ പൃഥ്വിരാജ് അതോ ഞാനോ പൃഥ്വിരാജ് എന്ന് ചോദിച്ചു. എന്നിട്ട് അദ്ദേഹം തന്നെ അത് പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചു. വലിയ സന്തോഷമാണ്, സുരാജ് പറഞ്ഞു.