‘മലയാളത്തിന്റെ താരരാജാക്കന്മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ ഫ്രെയ്മില്‍’; ഫോട്ടോ പങ്കുവെച്ച് സുരേഷ് ഗോപി

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ മലയാള സിനിമയിലെ താര രാജാക്കന്മാരാണ്. എന്നാല്‍ മൂവരെയും അങ്ങനെ ഒരുമിച്ച് കണ്ടുകിട്ടാറില്ല. ഇനി അത്തരത്തിലൊരു നിമിഷമുണ്ടായാല്‍ അത് അപൂര്‍വമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. ആ അപൂര്‍വ നിമിഷത്തിനാണ് ഇന്ന്…

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ മലയാള സിനിമയിലെ താര രാജാക്കന്മാരാണ്. എന്നാല്‍ മൂവരെയും അങ്ങനെ ഒരുമിച്ച് കണ്ടുകിട്ടാറില്ല. ഇനി അത്തരത്തിലൊരു നിമിഷമുണ്ടായാല്‍ അത് അപൂര്‍വമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. ആ അപൂര്‍വ നിമിഷത്തിനാണ് ഇന്ന് മലയാള സിനിമാലോകം സാക്ഷ്യം വഹിച്ചത്.

മൂവരും ഒന്നിച്ചെത്തിയ സിനിമകള്‍ അപൂര്‍വ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടല്‍ എപ്പോഴും ആരാധകര്‍ എന്നും ആഘോഷമാക്കാറുണ്ട്. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മൂവരും ഒപ്പമുള്ള ഫോട്ടോയാണ് സുരേഷ് ഗോപി പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി അമ്മ ജനറല്‍ ബോഡിയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനം കൂടിയായ ഇന്ന് അദ്ദേഹത്ത് മമ്മൂട്ടിയും മോഹന്‍ലാലും ആശംസകള്‍ അറിയിച്ചിരുന്നു. കൂടാതെ യോഗത്തില്‍ വെച്ച് പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

അമ്മ യോഗത്തില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചിട്ടുള്ളത്. ‘മലയാളത്തിന്റെ മഹാനടന്മാര്‍, മലയാളത്തിന്റെ താരരാജാക്കന്മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ ഫ്രെയ്മില്‍, അപൂര്‍വ നിമിഷം ഇതാണ് മലയാള സിനിമ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.