ഓര്‍മ്മയുണ്ടോ ഈ മുഖം..! ആ കനല്‍ കെട്ടിട്ടില്ലെന്ന് ആരാധകര്‍! സുരേഷ് ഗോപിയുടെ വീഡിയോ വൈറലാകുന്നു!

നടന്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ എല്ലാം ഇപ്പോള്‍ 29-ാം തീയതിയിലേക്കുള്ള കാത്തിരിപ്പിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആരാധകര്‍ കാത്തിരുന്ന സുരേഷ് ഗോപിയുടെ പാപ്പന്‍ എന്ന സിനിമ തീയറ്ററുകളിലേക്ക് എത്തുകയാണ് അന്ന്. ഇപ്പോഴിതാ സിനിമയുടെ…

നടന്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ എല്ലാം ഇപ്പോള്‍ 29-ാം തീയതിയിലേക്കുള്ള കാത്തിരിപ്പിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആരാധകര്‍ കാത്തിരുന്ന സുരേഷ് ഗോപിയുടെ പാപ്പന്‍ എന്ന സിനിമ തീയറ്ററുകളിലേക്ക് എത്തുകയാണ് അന്ന്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ പാപ്പന്റെ മാസ് വീഡോയകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം പാപ്പന്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് എത്തിയപ്പോള്‍ വേദിയില്‍ എത്തി മാസ് കാണിച്ച സുരേഷ് ഗോപിയുടെ വീഡിയോ ആണിത്.

ട്രെയിലര്‍ ലോഞ്ചിനായി ലുലുമാളില്‍ എത്തിയ അദ്ദേഹത്തോട് പഴയകാല തന്റെ ഹിറ്റ് സിനിമകളുടെ ഡയലോഗ് ഒന്നുകൂടി പറയാമോ എന്നാണ് ആരാധകര്‍ ചോദിച്ചത്.. പിന്നീട് അദ്ദേഹം തന്റെ സിനിമാ ഡയലോഗുകള്‍ പറഞ്ഞ ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തിരുന്നു, ഈ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ഇന്നും ആ കഥാപാത്രങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ നിന്ന് വിട്ടുപോയിട്ടില്ല സുരേഷേട്ടാ… ആ കനല്‍ കെട്ടിട്ടില്ല ..

എന്നെല്ലമാണ് വീഡിയോ കണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരിക്കല്‍ കൂടി ഒരു ഹിറ്റ് അടിക്കാന്‍ സുരേഷ് ഗോപി എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ആകാംക്ഷയ്ക്ക് ആക്കം കൂട്ടി ഇപ്പോള്‍ സിനിമയുടെ ട്രെയിലറും ശ്രദ്ധ നേടുകയാണ്.

മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ക്രൈ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ സിനിമയില്‍ സുരേഷ് ഗോപി ഏറെ കാലങ്ങള്‍ക്ക് ശേഷം പോലീസ് വേഷത്തിലാണ് എത്തുന്നത്. ലേലം, പത്രം, വാഴുന്നോര്‍, ‘സലാം കാശ്മീര്‍ എന്നിവയാണ് സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച് എത്തിയ മറ്റ് സിനിമകള്‍. നീത പിള്ള, ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു.