Film News

എന്റെ ആദ്യത്തെ ഓണ്‍സ്‌ക്രീന്‍ റൊമാന്‍സ് സുരേഷേട്ടനൊപ്പമാണ്!!- നൈല ഉഷ

ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നൈല ഉഷ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാപ്പന്‍ എന്ന സിനിമയിലും താരം ഒരു പ്രധാന വേഷം അവതരപ്പിച്ച് എത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന പാപ്പന്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ വെച്ച് നൈല ഉഷ സംവിധായകന്‍ ജോഷിയെ കുറിച്ചും നടന്‍ സുരേഷ് ഗോപിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ലുലു മാളില്‍ വെച്ച് നടന്ന പാപ്പന്‍ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി നിരവധി സിനിമാ സ്‌നേഹികളാണ് എത്തിച്ചേര്‍ന്നത്. ഇത്രയും പ്രേക്ഷകരുടെ സ്‌നേഹം തനിക്ക് ഒരുമിച്ച് ലഭിച്ച് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ നിന്നായിരുന്നു എന്ന് നൈല ഉഷ ഈ വേദിയില്‍ വെച്ച് ഓര്‍ക്കുന്നു. ജോഷി സാര്‍ നല്‍കിയ ആ സിനിമയിലൂടെയാണ് തന്റെ സിനിമാ ജീവിതം മാറി മറഞ്ഞത് എന്നും നൈല പറയുന്നു. സിനിമാക്കാര്‍ക്ക് ഇടയില്‍പോലും തനിക്ക് ഒരു വില ഉണ്ടാക്കി തന്ന സിനിമ ആയിരുന്നു അതെന്നാണ് നൈല പറയുന്നത്.

പാപ്പന്‍ എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി തന്നെ താന്‍ കാണുന്നു എന്നും നടി പറഞ്ഞു. വേദിയില്‍ വെച്ച് സുരേഷ്‌ഗോപിയെ കുറിച്ചും നൈല വാക്കുകള്‍ പങ്കുവെച്ചിരുന്നു.. എന്റെ പ്രിയപ്പെട്ട സുരേഷേട്ടന്‍ എന്ന് പറഞ്ഞാണ് നൈല സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. സുരേഷേട്ടനെ എനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് താരം പറഞ്ഞു.

ദുബായില്‍ വരുമ്പോഴെല്ലാം ഒരുമിച്ച് യാത്രകള്‍ ചെയ്തിട്ടുണ്ട്. അതേസമയം, തന്റെ ആദ്യത്തെ ഓണ്‍സ്‌ക്രീന്‍ റൊമാന്‍സും ആദ്യമായിട്ട് സുരേഷേട്ടന്റെ കൂടെ ആണെന്നും നൈല ഉഷ പറഞ്ഞു. പാപ്പന്‍ സിനിമ നിങ്ങള്‍ക്ക് ഒരു വിഷ്വല്‍ സൗണ്ട് മാജിക് തരും എന്നാണ് നൈല പറയുന്നത്. ആരും ഒടിടിയ്ക്ക് വേണ്ടി കാത്തിരിക്കരുത് എന്നും.. പാപ്പന്‍ ഒരു തീയറ്റര്‍ മാജിക് ആയിരിക്കും എന്നും നൈല കാണികളോടായി പറഞ്ഞു.

Trending

To Top