ത്രില്ലടിപ്പിക്കാന്‍ സുരേഷ്‌ഗോപി വീണ്ടും! ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് താരം!

പോലീസ്, വക്കീല്‍ തുടങ്ങിയ വേഷങ്ങളില്‍ എന്നും ആരാധകരെ രോമാഞ്ചം കൊള്ളിച്ച നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലും വക്കീല്‍ വേഷത്തിലാണ് നടന്‍ എത്തുക. ജെഎസ്‌കെ എന്നാണ് പുതിയ സിനിമയുടെ പേര്.…

പോലീസ്, വക്കീല്‍ തുടങ്ങിയ വേഷങ്ങളില്‍ എന്നും ആരാധകരെ രോമാഞ്ചം കൊള്ളിച്ച നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലും വക്കീല്‍ വേഷത്തിലാണ് നടന്‍ എത്തുക. ജെഎസ്‌കെ എന്നാണ് പുതിയ സിനിമയുടെ പേര്. പുതിയ സിനിമയെ കുറിച്ച് പറയുന്ന അവസരത്തില്‍ തന്റെ തന്നെ സിനിമയായ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ ഫിലീം കരിയറിലെ ശ്രദ്ധേയമായ സിനിമയും കഥാപാത്രവുമായിരുന്നു ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലേത്.

2006 ല്‍ പുറത്തെത്തിയ ഷാജി കൈലാസ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ഇതിന് മുന്‍പും ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോള്‍ ആ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സാക്ഷാല്‍ സുരേഷ്‌ഗോപി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഇടവേള വരെയുള്ള ഭാഗത്തിന്റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് സുരേഷ് ഗോപി അറിയിക്കുന്നത്. അത് എഴുതി തീര്‍ത്തിരിക്കുകയാണ്.. അതിന്റെ ഇന്റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടുവെന്നും അദ്ദേഹം അറിയിച്ചു.

കഥയുടെ ബാക്കി ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഉടനെ അത് സംഭവിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

അതേസമയം, പുതിയ ചിത്ത്രിലും സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘ജെഎസ്‌കെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ മാധവും അഭിനയിക്കുന്നുണ്ട്. അച്ഛനൊപ്പം മകന്‍ സിനിമാ ലോകത്തേക്ക് എത്തുകയാണ് ‘ജെഎസ്‌കെ’ എന്ന ചിത്രത്തിലൂടെ.