Film News

വീണ്ടും കാക്കി അണിഞ്ഞു..! പാപ്പന്റെ പ്രകടനം ഇനി കണ്ട് തന്നെ അറിയണം..!!

കാവല്‍ എന്ന സിനിമയ്ക്ക് ശേഷം തന്റെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ സുരേഷ് ഗോപി വീണ്ടുമെത്തുന്ന സിനിമയാണ് പാപ്പന്‍. ആര്‍.ജെ ഷാന്‍ കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത് മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകരില്‍ ഒരാളായ ജോഷിയാണ്. നിലവില്‍ ഏപ്രില്‍ 28ന് റിലീസ് തീയ്യതി കുറിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു റിയട്ടയേര്‍ഡ് ക്രൈംബ്രാഞ്ച് എസ്.പിയായാണ് സുരേഷ്‌ഗോപി എത്തുന്നത്.

താരത്തിന്റെ ആദ്യകാല സിനിമകളില്‍ കാക്കി അണിഞ്ഞെത്തിയാല്‍ പിന്ന് ആരാധകര്‍ക്ക് അതൊരു ആഘോഷമായിരുന്നു. ഇന്നിതാ വീണ്ടും ആ ആഘോഷവും വരവേല്‍പ്പും ഒരു തരിപോലും മാറാതെ സുരേഷ് ഗോപിക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് വീണ്ടും പാപ്പന്‍ സിനിമയ്ക്ക് വേണ്ടി കാക്കി അണിഞ്ഞ് എത്തുന്നത്.

സുരേഷ് ഗോപിയ്ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Trending

To Top