പുതിയ ചിത്രത്തിനായി സൂര്യ വീണ്ടും സിക്‌സ് പാക്കിലേക്ക്

സൂര്യ സിരുത്തൈ ശിവ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ 42. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി നടൻ ശാരീരിക മാറ്റങ്ങൾ വരുത്താൻ ഓരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിനായി ‘സിക്സ് പാക്ക് ലുക്കി’ലാണ്…

സൂര്യ സിരുത്തൈ ശിവ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ 42. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി നടൻ ശാരീരിക മാറ്റങ്ങൾ വരുത്താൻ ഓരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിനായി ‘സിക്സ് പാക്ക് ലുക്കി’ലാണ് സൂര്യ എത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സുര്യ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജിമ്മിൽ എത്തിയിരുന്നുവത്രെ. നടൻ ജിമ്മിൽ നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇത് തന്റെ പുതിയ ചിത്രത്തിന്റെ ‘മേക്കോവറിന്’ വേണ്ടിയാണ് എന്നാണ് സൂചന.പത്ത് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത് കൂടാതെ സിനിമയിൽ അഞ്ചോളം കഥാപാത്രങ്ങളെയാണ് നടൻ അവതരിപ്പിക്കുന്നത് എന്നാണ് പറയുന്നത്.

വെങ്കാറ്റർ, അറത്താർ, മണ്ഡങ്കാർ, മുകത്താർ, പെരുമനാഥർ എന്നിങ്ങനെ 5 കഥാപാത്രങ്ങളെയാകും നടൻ അവതരിപ്പിക്കുക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽരാജയും യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ് . വെട്രി പളനിസാമി ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫാണ് ചിത്ര സംയോജനം നിർവഹിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുക ബോളിവുഡ് താരം ദിഷ പടാനിയാണ്