‘ജയ് ഭീം’ സംവിധായകനൊപ്പം സൂര്യ വീണ്ടുമെത്തുന്നു! ആവേശത്തില്‍ ആരാധകര്‍

സമൂഹത്തില്‍ നടക്കുന്ന അനീതികളുടേയും അടിച്ചമര്‍ത്തലുകളുടേയും നേര്‍ക്കാഴ്ചയായിരുന്നു ജയ്ഭീം എന്ന സിനിമ. രാജ്യത്തിന് അകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട സിനിമ സൂര്യയും സംവിധായകന്‍ ജ്ഞാനവേലും ഒന്നിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ സിനിമാ പ്രേമികളെ ഞെട്ടിക്കാന്‍ മറ്റൊരു ഹിറ്റ്…

സമൂഹത്തില്‍ നടക്കുന്ന അനീതികളുടേയും അടിച്ചമര്‍ത്തലുകളുടേയും നേര്‍ക്കാഴ്ചയായിരുന്നു ജയ്ഭീം എന്ന സിനിമ. രാജ്യത്തിന് അകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട സിനിമ സൂര്യയും സംവിധായകന്‍ ജ്ഞാനവേലും ഒന്നിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ സിനിമാ പ്രേമികളെ ഞെട്ടിക്കാന്‍ മറ്റൊരു ഹിറ്റ് സിനിമയൊരുക്കാന്‍ ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

‘ജയ് ഭീമി’ന്റെ റിലീസിന് മുന്നേ തന്നെ തീരുമാനിച്ചതായിരുന്നു വരാനിരിക്കുന്ന ചിത്രം എന്നാണ് വാര്‍ത്തകള്‍. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ് തന്നയാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 2023ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചനയെന്നും പറയുന്നു.. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. സൂര്യയുടെ സിനിമാ കരിയറിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു ജയ്ഭീമിലെ ചന്ദ്രു വക്കീല്‍ എന്ന കഥാപാത്രം. നിലവില്‍ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

‘സൂര്യ 42’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിദേശ രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത് എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ആര്‍ എസ് സുരേഷ് മണ്യന്‍ ആണ്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – രാമ ദോസ്സ് ആണ്.

പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഇ വി ദിനേശ് കുമാറുമാര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോള്‍ സൂര്യയും സംവിധായകന്‍ ജ്ഞാനവേലും പുതിയ സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരില്‍ തീര്‍ക്കുന്ന ആവേശം ചെറുതല്ല.. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.