നടി സ്വാസിക വിജയ് വിവാഹിതയാകുന്നു, സന്തോഷവാർത്ത അറിയിച്ച് താരം

സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും…

സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ലോക് ഡൗണില്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയും താരമെത്തിയിരുന്നു. ഡാന്‍സ് വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സീതയില്‍ അഭിനയിച്ചതിന് ശേഷമായാണ് സ്വാസികയെത്തേടി മുന്‍നിര സിനിമാപ്രവര്‍ത്തകരും എത്തിയത്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത സ്വാസിക വിവാഹിതയാകുന്നു എന്ന വാർത്തയാണ്, താരം തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്, സിനിമ നടനും തിരക്കഥാകൃത്തുമായ ബദരീനാഥ്‌ കൃഷ്ണനായാണ് താരത്തിന്റെ വരൻ, ബദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്, നിരവധി പേരാണ് സ്വാസികക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്

സിനിമ-സീരിയല്‍ വ്യത്യാസമില്ലാതെയാണ് അഭിനയിക്കുന്നത്. മാറ്റിനിര്‍ത്തലുകളോ ദുരനുഭവങ്ങളോ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.ഉണ്ണി മുകുന്ദന്‍റെ അഭിനയത്തെ അഭിനന്ദിച്ച്‌ സ്വാസിക എത്തിയിരുന്നു. ഇതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചത്. ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഉണ്ണി മുകുന്ദനെ നേരിട്ട് വിളിച്ചിരുന്നു. ഇതേക്കുറിച്ച്‌ കേട്ടപ്പോള്‍ അദ്ദേഹവും ചിരിക്കുകയായിരുന്നു. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്‍റെ അഭിനയമികവിനെക്കുറിച്ച്‌ വാചാലയായാണ് സ്വാസിക എത്തിയത്.