മറച്ചു വെക്കുന്നില്ല, കേട്ടത് സത്യമാണ്, ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നുണ്ട്, തുറന്നു പറഞ്ഞ് സ്വാതി നിത്യാനന്ദ്

ഭ്രമണം എന്ന സീരിയലിൽ കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. പിന്നീട് അരീനയാണ് സാധിച്ചത് താരം വിവാഹിതയായി എന്ന വാർത്തയാണ്, ആരെയും അറിയിക്കാതെ രഹസ്യ വിവാഹമായിരുന്നു സ്വതയുടേത്. സീരിയല്‍ ക്യാമറമാനായ പ്രതീഷ് നെന്മാറയും സ്വാതിയും…

ഭ്രമണം എന്ന സീരിയലിൽ കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. പിന്നീട് അരീനയാണ് സാധിച്ചത് താരം വിവാഹിതയായി എന്ന വാർത്തയാണ്, ആരെയും അറിയിക്കാതെ രഹസ്യ വിവാഹമായിരുന്നു സ്വതയുടേത്. സീരിയല്‍ ക്യാമറമാനായ പ്രതീഷ് നെന്മാറയും സ്വാതിയും മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ താരവിവാഹം നടന്നത്. ഇരു കുടുംബങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെന്നും വിവാഹത്തിന് പ്രതീഷിന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നുവെന്നും സ്വാതി പറഞ്ഞിരുന്നു. വിവാഹ ശേഷം തന്റെ വീട്ടുകാരുടെ പിണക്കം എല്ലാം മാറിയെന്നും ഇപ്പോൾ ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിൽ ആണെന്നും സ്വാതി അറിയിച്ചിരുന്നു, സ്വാതി ഇപ്പോൾ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ ആണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

വളരെ മികച്ച പിന്തുണയാണ് പരമ്പരക്ക് ലഭിക്കുന്നത്, എന്നാൽ ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ പരമ്പര നേരിടാൻ പോകുന്നത് ചരിത്ര നിമിഷങ്ങള്‍ക്കായിരിക്കും എന്ന് ചാനൽ തന്നെ അറിയിച്ചിട്ടുണ്ട്, മഴവില്‍ മനോരമയുടെ ഫെയ്സ്ബുക്ക് പേജാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. പങ്കുവച്ച കുറിപ്പ് പ്രകാരം ആരതിയുടെ ജീവിതം മാറ്റി മറിക്കുന്നൊരു ദുരന്തമാണ് വരാനിരിക്കുന്നത്.  എന്നാണ് കുറിപ്പിൽ പറയുന്നത്, ഇപ്പോൾ അതെ സംഭവത്തിനെ കുറിച്ച് സ്വാതി തുറന്നു പറയുകയാണ്. ചിത്രീകരണത്തിനായി  കടന്നു പോകേണ്ടി വന്നത് വളരെ കഠിനമായ മേക്കപ്പായിരുന്നു. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ,

അതെ സത്യമാണ് ആരതിയെ ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നു. കൂടുതല്‍ വ്യക്തമായി പറയാന്‍ നിര്‍വ്വാഹമില്ല. അഭിനേതാവ് എന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചു. മലയാള സീരിയലില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു. മേക്കപ്പ് വളരെ ശ്രമകരമായിരുന്നുവെന്ന് സ്വാതി പറയുന്നു. മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും. മേക്കപ്പ് മാറ്റാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുക്കും. മേക്കപ്പ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കഴിയുമ്പൊ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്. ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകള്‍ കാണിക്കുന്നുണ്ട്. അതിനായി മുഖത്തിന്റെ മോള്‍ഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകള്‍ പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും ചലഞ്ചിംഗായിരുന്നു. ഫുള്‍ ക്രൂ സപ്പോര്‍ട്ടീവായി നിന്നു”. സ്വാതി പറയുന്നു

”കഥയിലെ ആ ഇന്‍സിഡന്റ് സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. പെര്‍ഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി. കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകള്‍ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക”. എന്നും സ്വാതി പറയുന്നു.