ബോളിവുഡ് നടി തബസ്സും ഗോവില്‍ അന്തരിച്ചു!!

Published by
Nikhina

പ്രമുഖ ബോളിവുഡ് നടിയും സംവിധായികയും അവതാരകയും ആയിരുന്ന തബസ്സും ഗോവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 78-ാം വയസ്സിലാണ് തബസ്സും ഗോവിലിന്റെ വിയോഗം. പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഈ ആഘാതത്തിലാണ് തബസ്സുവിന്റെ കുടുംബാംഗങ്ങള്‍. മകന്‍ ഹോഷങ് ഗോവില്‍ ആണ് തബസ്സും ഗോവിലിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

അമ്മ പൂര്‍ണ ആരോഗ്യവതി ആയിരുന്നു എന്നും പെട്ടെന്നാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം പ്രമുഖ മാധ്യമങ്ങളോട് പ്രതികരിച്ചു. ബാലതാരമായി ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയ താരമായിരുന്നു തബസ്സും ഗോവില്‍. അന്ന് ബേബി തബസ്സും എന്നപേരില്‍ ആണ് ഇവര്‍ ബോളിവുഡില്‍ അറിയപ്പെട്ടിരുന്നത്. 1997ല്‍ പുറത്തിറങ്ങിയ ‘നര്‍ഗീസ്’ എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. .’മേരസുഹഗ്’, ‘മഞ്ചാര്‍ധര്‍’, ‘ബാരി ബെഹന്‍’, ‘സര്‍ഗം’, ‘സന്‍ഗ്രാം’, ‘ദീദാര്‍’, ‘ബൈജു ബാവ്റാ’ എന്നീ സിനിമകളിലും തബസ്സും അഭിനയിച്ചു. കൂടാതെ ദൂരദര്‍ശനില്‍ അവതാരകയായും തബസ്സും തിളങ്ങിയിരുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ ചിത്രത്തിലെ തന്നെ ആദ്യ ടോക്ക് ഷോയായ ‘ഫല്‍ ഖിലെ ഹേ ഗുല്‍ഷന്‍ ഗുല്‍ഷന്‍’ എന്ന ദൂരദര്‍ശന്‍ പരിപാടിയിലൂടൊണ്

തബസ്സും ശ്രദ്ധേയയാകുന്നത്. അന്ന് ബോളിവുഡ് സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളുമായി തബസ്സും അഭിമുഖം നടത്തി ശ്രദ്ധ നേടിയിരുന്നു. 1985ല്‍ സിനിമാ സംവിധാന രംഗത്തേക്കും അവര്‍ തുടക്കം കുറിച്ചിരുന്നു. ‘തും പര്‍ ഹം കുര്‍ബാന്‍’ എന്ന സിനിമയാണ് തബസ്സും ഗോവില്‍ സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയതും തബസ്സും തന്നെ ആയിരുന്നു.