പ്രണയദിനത്തിൽ വീണ്ടുമൊരു ട്രാൻസ് വിവാഹം; ഒന്നിക്കുന്നത് പ്രവീണും റിഷാനയും!!

പോരാട്ടങ്ങൾക്കൊടുവിൽ വീണ്ടുമൊരു ട്രാൻസ് വിവാഹം ഒരുങ്ങകയാണ്. പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഒരുമിക്കുന്നത്. ഇരുവരും ഒരുമിക്കുന്നത് പ്രണയദിനത്തിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതിലേറെ സന്തോഷം എന്നെന്നാൽ ഇരുവർക്കും…

പോരാട്ടങ്ങൾക്കൊടുവിൽ വീണ്ടുമൊരു ട്രാൻസ് വിവാഹം ഒരുങ്ങകയാണ്. പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഒരുമിക്കുന്നത്. ഇരുവരും ഒരുമിക്കുന്നത് പ്രണയദിനത്തിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതിലേറെ സന്തോഷം എന്നെന്നാൽ ഇരുവർക്കും പൂർണ പിന്തുണയുമായി തങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട് എന്നതാണ്.


തങ്ങളുടെ സ്വത്വം വെളിപ്പെടുത്തിയ കാലം മുതൽ വിവാഹം വരെ എത്തിനിൽക്കുന്ന ഇവരുടെ ജീവിതം അതിജീവനത്തിന്റെ നാളുകൾ തന്നെയിരുന്നു. സ്വത്വം വെളിപ്പെടുത്തിയ കാലത്ത് വീട്ടുകാർ ആദ്യം എതിർത്തെങ്കിലും ഇവരെ തെരുവിലേക്ക് വീട്ടുകാർ ഇറക്കി വിട്ടിരുന്നില്ല മറിച്ച് ചേർത്തുപിടിക്കുകയായിരുന്നു.


ബോഡി ബിൽഡർ ആണ് പ്രവീൺ. 2021ൽ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയുമായിരുന്നു പ്രവീൺ, തുടർന്ന് 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിലും മത്സരിച്ച പ്രവീൺ ഇന്ന് സഹയാത്രികയുടെ അഡ്വക്കേസി കോഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ. റിഷാന മിസ് മലബാർ പട്ടം സ്വന്തമാക്കിയ ആളാണ് . തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയിയുകയാണിപ്പോൾ. ജോലിയോടൊപ്പം തന്റഎ ഇഷ്ട മേഖലയായ മോഡലിങ്ങിനും റിഷാന സമയം കണ്ടെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്