ഇൻസ്റ്റഗ്രാം താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ!!

മോഷണ കേസിൽ ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെ പ്രശസ്തനായ മീശ വിനീതും സുഹൃത്തും അറസ്റ്റിൽ. കണിയാപുരം ഇന്ത്യൻ ഓയിൽ പമ്പിലെ മാനേജരിൽ നിന്നും 2.5 ലക്ഷം രൂപ കവർന്ന കേസിൽ മംഗലപുരം പൊലീസ് കിളിമാനൂർ വെള്ളലൂർ കാട്ടുചന്ത…

മോഷണ കേസിൽ ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെ പ്രശസ്തനായ മീശ വിനീതും സുഹൃത്തും അറസ്റ്റിൽ. കണിയാപുരം ഇന്ത്യൻ ഓയിൽ പമ്പിലെ മാനേജരിൽ നിന്നും 2.5 ലക്ഷം രൂപ കവർന്ന കേസിൽ മംഗലപുരം പൊലീസ് കിളിമാനൂർ വെള്ളലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു വെള്ളലൂർ കീഴ്‌പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന് വിളിക്കു വിനീത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പീഡന കേസിൽ ജയിലിലായിരുന്ന വിനീത് അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം 24നായിരുന്നു സംഭവം. കണിയാപുരത്തെ ഇന്ത്യൻ ഓയിൽ കമ്പനിയുടെ ഫ്യുവൽസ് മാനേജർ ഷാ ഉച്ച വരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടയ്ക്കാൻ പോകവെയാണ് പ്രതികൾ പണം പിടിച്ചുപ്പറിച്ചു സ്‌കൂട്ടറിൽ കടന്നു കളഞ്ഞത്.പ്രതികൾ സ്‌കൂട്ടർ പോത്തൻകോട് പൂലൻതറയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

മോാഷ്ടിച്ച പണത്തിൽ വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്തു.നിലവിൽ പത്തോളം മോഷണ കേസുകളിൽ പ്രതിയാണ് വിനീത്.  ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്‌സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. ടിക് ടോക്ക് ഉണ്ടായിരുന്ന കാലം മുതൽ വിനീത് സോഷ്്യൽ മീഡിയിൽ സജീവമാണ്.കട്ടി മീശ ആണ് വിനീതിന് ഉള്ളത്. ഇത് പ്രദർശിപ്പിച്ചുകൊണ്ട് ഇദ്ദേഹം ധാരാളം വീഡിയോകൾ ചെയ്യുമായിരുന്നു