സ്റ്റെഫി സേവ്യരുടെ ഷറഫുദ്ധീൻ- രജിഷാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുന്നു എന്ന വാർത്ത നമ്മൾ കേട്ടിട്ട് ഏതാരണ് രണ്ട് മാസമാവാറായി. എന്നാൽ ഇപ്പോൾ കേൾക്കുന്നത് മറ്റൊരു വാർത്തയാണ് ഇനിയും പേരിട്ടില്ലാത്ത സ്റ്റെഫി സേവ്യറിന്റെ ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നാണ്.…

കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുന്നു എന്ന വാർത്ത നമ്മൾ കേട്ടിട്ട് ഏതാരണ് രണ്ട് മാസമാവാറായി. എന്നാൽ ഇപ്പോൾ കേൾക്കുന്നത് മറ്റൊരു വാർത്തയാണ് ഇനിയും പേരിട്ടില്ലാത്ത സ്റ്റെഫി സേവ്യറിന്റെ ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നാണ്. ഷറഫുദ്ധീൻ, രജിഷാ വിജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയരാഘവൻ, സെജു കുറുപ്പ് , അൽത്താഫ് സലിം, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്ന മറ്റ് താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവ രാജയാണ്.അപ്പു ഭട്ടതിരിപ്പാടാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധായകൻ.

കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലായിലാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നത് ബിത്രീഎം ക്രിയേഷൻസാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് ജയൻ ക്രയോണാണ്