ഒരു വെടിക്ക് രണ്ട്‌ പക്ഷികൾ മോശം കമന്റ്ന് മറുപടിയുമായി അമൃത സുരേഷ് !!

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വെളിപ്പെടുത്തിയത്. ഇരുവര്‍ക്ക് നേരെയും നിരവധി സൈബര്‍ അറ്റാക്കുകളാണ് ഇതിനു ശേഷമുണ്ടായത്.ഇതിനെതിരെ അമൃത രംഗത്തെത്തിയിരുന്നു. ഗായികയും അമൃതയുടെ സഹോദരിയുമായ…

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വെളിപ്പെടുത്തിയത്. ഇരുവര്‍ക്ക് നേരെയും നിരവധി സൈബര്‍ അറ്റാക്കുകളാണ് ഇതിനു ശേഷമുണ്ടായത്.ഇതിനെതിരെ അമൃത രംഗത്തെത്തിയിരുന്നു. ഗായികയും അമൃതയുടെ സഹോദരിയുമായ അഭിരാമി സുരേഷും തങ്ങള്‍ക്കു നേരെയുള്ള സൈബര്‍ അറ്റാക്കിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിന് വന്ന മോശം കമന്റ് പ്രതികരിച്ചിരിക്കുകയാണ്, കുടുബ ചിത്രത്തിനാണ് ഒരു വെടിക്ക് രണ്ട്‌ പക്ഷികൾ എന്ന മോശം കമന്റ് വന്നത്, ഇതിനാണ് താരത്തിന്റെ മറുപടി.

എന്തോരു വൃത്തികെട്ട മനസാണ് സഹോദര അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയുന്നില്ലേ കഷ്ടം തന്നെ എന്നാണ് അമൃത പ്രതികരിച്ചത്. അതേസമയം അഭിരാമി ഫ്‌ളവേഴ്‌സിന്റെ ഒരു കോടിയിലെത്തി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ ലോകത്ത് വൈറലായി മാറിയിരുന്നു. അമൃതയും ഗോപി സുന്ദറും വിവാഹിതരായോയെന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് അവര് കല്യാണത്തിലേക്കൊക്കെ ഇങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുന്നുവെന്നാണ് അഭിരാമി മറുപടി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളെ കുറിച്ചും അഭിരാമി മനസു തുറന്നു പറഞ്ഞിരുന്നു.