Film News

ഓര്‍മ്മ നഷ്ടമാവുന്നു; തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് തമന്ന

എല്ലാവര്‍ക്കും ഉള്ള വികാരമാണ് ഭയം. എ്ന്നാല്‍ പലര്‍ക്കും ഭയം തോന്നുന്നത് വ്യത്യസ്ത കാര്യങ്ങളോടായിരിക്കും. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന. ഓര്‍മ്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുമ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണമായി ജീവിക്കുകയും ചെയ്യുക. ഇതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമന്ന ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെയുള്ളിലുള്ള ഏറ്റവും വലിയ ഭയത്തേക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലിപ്പോള്‍ വാര്‍ത്തകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും വലിയ ഭയമെന്താണെന്നുള്ള ആരാധകരുടെ ചോദ്യത്തിനാണ് തമന്ന ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയിരിക്കുന്നത്.

ഏറ്റവും വലിയ ഭയം എന്താണെന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്കും തമന്ന മറുപടി നല്‍കിയിട്ടുണ്ട്. ബാഹുബലിയിലെ അവന്തികയും ധര്‍മദുരൈയിലെ സുഭാഷിണിയുമാണ് താന്‍ അഭിനയിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്നും തമന്ന വ്യക്തമാക്കി.

 

 

Trending

To Top